കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ വിരുദ്ധ നാടകം: ബെംഗളൂരുവിൽ രണ്ട് പേർ അറസ്റ്റിൽ, അധ്യാപികയും വിദ്യാർത്ഥിയുടെ അമ്മയും!!

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് പേർ രാജ്യദ്രോഹക്കേസിൽ അറസ്റ്റിൽ. പൌരത്വ നിയമ ഭേദഗതിക്കെതിരായി സ്വകാര്യ സ്കൂളിൽ നാടകം അവതരിപ്പിച്ച സംഭവത്തിലാണ് നടപടി. വിദ്യാർത്ഥിയുടെ അമ്മയ്ക്കും ഹെഡ്മിസ്റ്റര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഷഹീൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്കൂളിലെ 4, 5 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ജനുവരി 21 സ്കൂളിൽ നാടകം അവതരിപ്പിച്ചത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് സ്കൂളിനെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാർശത്തിലാണ് നടപടി.

സിഎഎയെ പ്രതിരോധിക്കൂ: എൻഡിഎ സഖ്യകക്ഷികളോട് മോദിയുടെ ആഹ്വാനം,പൂർത്തീകരിച്ചത് ഗാന്ധിയുടെ സ്വപ്നംസിഎഎയെ പ്രതിരോധിക്കൂ: എൻഡിഎ സഖ്യകക്ഷികളോട് മോദിയുടെ ആഹ്വാനം,പൂർത്തീകരിച്ചത് ഗാന്ധിയുടെ സ്വപ്നം

 പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു


നാടകത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. നാടകത്തെക്കുറിച്ച് പരാതി ലഭിച്ചതോടെയാണ് കേസെടുത്തതെന്നാണ് പോലീസ് അവകാശപ്പെടുന്നത്. തിങ്കളാഴ്ചയാണ് സംഭവത്തിൽ കേസെടുക്കുന്നത്.

അധ്യാപികയും വിദ്യാർത്ഥിയുടെ അമ്മയും അറസ്റ്റിൽ

അധ്യാപികയും വിദ്യാർത്ഥിയുടെ അമ്മയും അറസ്റ്റിൽ


സ്കൂളിലെത്തിയ പോലീസ് അധ്യാപകരെയും നാടകത്തിൽ അഭിനയിച്ച വിദ്യാർത്ഥികളെയും ചോദ്യം ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസാരിച്ചെന്ന് ആരോപിക്കപ്പെടുന്ന വിദ്യാർത്ഥിയുടെ അമ്മ നസ്ബുന്നീസ മിൻസ, പ്രധാന അദ്യാപിക ഫരീദ ബീഗം എന്നിവരാണ് അറസ്റ്റിലായത്. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇവർ ജാമ്യത്തിനായി ശ്രമിക്കുന്നതായും പോലീസ് ഉദ്യോഗസ്ഥൻ ടി ശ്രീധര റാവു പ്രതികരിച്ചു.

 മോശം ഭാഷാ പ്രയോഗം

മോശം ഭാഷാ പ്രയോഗം


മോശമായ ഭാഷ ഉപയോഗിച്ചെന്നാണ് വിദ്യാർത്ഥിയുടെ അമ്മക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. സ്ക്രിപ്റ്റില്ലാത്ത വാക്കുകൾ ഉപയോഗിക്കാൻ അവർ കുഞ്ഞിനെ പ്രേരിപ്പിച്ചുവെന്നും പോലീസ് കൂട്ടിച്ചേർത്തു. അധ്യാപികയുടെ അറിവോടെ നാടകം അവതരിപ്പിക്കാൻ അനുമതി നൽകിയെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

പരാതിക്കാരന്റെ ആരോപണം

പരാതിക്കാരന്റെ ആരോപണം

സ്കൂൾ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളതെന്നാണ് സ്കൂളിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി നൽകിയ നിലേഷ് രക്ഷല ആരോപിക്കുന്നത്. ദേശീയ പൌരത്വ രജിസ്റ്ററിനും പൌരത്വ നിയമത്തിനുമെതിരെ നാടകം അവതരിപ്പിക്കാൻ സ്കൂൾ മാനേജ്മെന്റ് നിഷ്കളങ്കരായ വിദ്യാർത്ഥികളെ ഉപയോഗിച്ചുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. നാടകം അവതരിപ്പിക്കുക വഴി പ്രധാനമന്ത്രിയെ അപമാനിച്ചെന്നും പൊതുജനങ്ങൾക്കിടയിൽ രാജ്യ വിരുദ്ധ വികാരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

 അന്വേഷണവുമായി സഹകരിക്കും

അന്വേഷണവുമായി സഹകരിക്കും


സംഭവത്തിൽ കേസന്വേഷണവുമായി സഹകരിക്കാൻ ഷഹീൻ മാനേജ്മെന്റ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. നമ്മൾ കോടതിയെയും പോലീസിനെയും നമ്മൾ അനുസരിക്കേണ്ടതുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നതിന് ആവശ്യമായ എല്ലാക്കാര്യങ്ങളും ഞങ്ങൾ ചെയ്യുമെന്നും സ്കൂൾ പ്രതിനിധി അബ്ദുൾ സുഹാൻ പ്രതികരിച്ചു.

English summary
Teacher, Student's Mother Arrested Over Anti-Citizenship Act Play In Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X