കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണം; പ്ലസ് വണ്‍ പെണ്‍കുട്ടികളെ വസ്ത്രമഴിച്ചു പരിശോധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

രാജ്‌നന്ദ്ഗാവ്: ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ ക്ലാസില്‍വെച്ച് വസ്ത്രമഴിച്ച് പരിശോധിച്ചതായി ആരോപണം. ക്ലാസിലെ ഒരു കുട്ടിയുടെ 2000 രൂപ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് അധ്യാപിക പെണ്‍കുട്ടികളെ ക്ലാസില്‍വെച്ച് വസ്ത്രമഴിച്ച് പരിശോധിച്ചതെന്ന് പറയുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.

രാജ്‌നന്ദ്ഗാവ് ജില്ലയിലെ ജംഗല്‍പുര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ക്ലാസിലെ ഒരു കുട്ടി തന്റെ 2000 രൂപ കാണുന്നില്ലെന്ന് പരാതി പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയുടെ അടുത്തിരിക്കുന്നവരുടെ ബാഗും പുസ്തകങ്ങളും മറ്റും അധ്യാപികയുടെ നേതൃത്വത്തില്‍ പരിശോധിച്ചെങ്കിലും പണം കണ്ടെത്തിയില്ല.

rape2

തുടര്‍ന്ന് സംശയം തോന്നിയ മൂന്നു പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് പരിശോധിക്കുകയായിരുന്നു. മറ്റു കുട്ടികള്‍ക്കുമുന്നില്‍വെച്ച് പെണ്‍കുട്ടികളെ മൃഗീയമായാണ് അധ്യാപിക അപമാനിച്ചതെന്ന് പറയുന്നു. അപമാനം സഹിക്കാന്‍ കഴിയാതെ ഒരു പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

വിവരമറിഞ്ഞ രക്ഷിതാക്കള്‍ ഉടന്‍ സ്‌കൂളിലെത്തുകയും സ്‌കൂള്‍ പ്രിന്‍സിപ്പലിനും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും പരാതി നല്‍കുകയും ചെയ്തു. സംഭവമറിഞ്ഞ നാട്ടുകാരും രോഷാകുലരായി സ്ഥലത്ത് തടിച്ചുകൂടിയതോടെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയും ജില്ലാ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

English summary
Teacher suspects class 11 girls of theft, strip searches them in school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X