എൽകെജി വിദ്യാർത്ഥികളോട് അധ്യാപികയുടെ ക്രൂരത; ക്ലാസിൽ സംസാരിച്ചതിന് വായിൽ സെല്ലോടേപ്പ് ഒട്ടിച്ചു
ഗുഡ്ഗാവ്: ക്സാസ് മുറിയിൽ ബഹളമുണ്ടാക്കിയ കുട്ടികളുടെ വായിൽ സെല്ലോ ടേപ്പ് ഒട്ടിച്ച് അധ്യാപികയുടെ ശിക്ഷ. ഗുഡ്ഗാവിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവമുണ്ടായത്. എൽകെജി വിദ്യാർത്ഥികളോടാണ് അധ്യാപിക ക്രൂരമായി പെരുമാറിയത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ സ്കൂളിൽ നിന്നും അധ്യാപികയെ പുറത്താക്കി.
അധ്യാപികയുടെ ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഒക്ടോബർ മാസത്തിലാണ് സംഭവം നടന്നത്. ക്സാസെടുക്കുന്നതിനിടയിൽ സംസാരിച്ച നാലുവയസുകാരായ ആൺ കുട്ടിയുടെയും പെൺകുട്ടിയുടെയും വായിൽ അധ്യാപിക സെല്ലോ ടേപ്പ് ഒട്ടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന മാനേജ്മെന്റ് അധ്യാപികയെ പുറത്താക്കുകയായിരുന്നു. ഈ കുട്ടികൾ ക്ലാസിലെ സ്ഥിരം ശല്യക്കാരാണെന്നും ക്ലാസെടുക്കാനാവാത്ത വിധത്തിൽ ബഹളം വച്ചപ്പോൾ ചെയ്തതാണെന്നുമാണ് അധ്യാപികയുടെ വിശദീകരണം. കുട്ടികൾ മോശം വാക്കുകൾ ഉപയോഗിക്കാറുണ്ടെന്നും ഇവർ ആരോപിക്കുന്നു.












Click it and Unblock the Notifications