അധ്യാപിക വിദ്യാര്‍ഥിനികളെ വേലക്കാരാക്കി

ബൊയ്സറിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികള്‍ക്കാണ് പ്രധാന അധ്യാപിക മൂലം പഠനം നിഷേധിയ്ക്കപ്പെട്ടത്. മൂന്നാം ക്ളാസിലും നാലാം ക്ളാസിലും പഠിയ്ക്കുന്ന പെണ്‍കുട്ടികളെയാണ് വീട്ടുജോലിക്കാരാക്കിയത്. കഴിഞ്ഞ അഞ്ച് മാസമായി അധ്യാപിക പെണ്‍കുട്ടികളെ ജോലിയ്ക്ക് ഉപയോഗിയ്ക്കുകയായിരുന്നു.
രാവിലെ പത്ത് മണിയ്ക്ക് എത്തുന്ന പെണ്‍കുട്ടികള്‍ അധ്യാപികയുടെ വീട്ടിലെ ജോലി കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുന്നത്. തുണികഴുകുക, പാത്രം കഴുകുക, പച്ചക്കറി മുറിയ്ക്കുക തുടങ്ങിയ പണികളാണ് കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നത്. സ്കൂളിലെ മറ്റ് അധ്യാപകരോ വിദ്യാര്‍ഥികളോ അറിയാതെയായിരുന്നു കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്.
ഒക്ടോബര്‍ 18 നാണ് സഭവം പുറത്തറിയുന്നത്. വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൂത്ത സഹോദരി പെണ്‍കുട്ടിയ്ക്ക് പഠിത്തത്തില്‍ താത്പര്യം കുറഞ്ഞ് വരുന്നതിനെപ്പറ്റി ചോദ്യം ചെയ്തു. സ്കൂളില്‍ പോകാനും പെണ്‍കുട്ടി മടികാണിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് താന്‍ സ്കൂളില്‍ പോയിട്ട് കുറേ നാളുകളായെന്നും അധ്യാപികയുടെ വീട്ടില്‍ ജോലിയ്ക്ക് പോവുകയാണെന്നും അറിയിച്ചത്. വെള്ളിയാഴ്ചയാണ് അധ്യാപകര്‍ക്കെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കുന്നത്. തിങ്കളാഴ്ച ഇരുവരെയും അറസ്റ്റ് ചെയ്തു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications