കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപിക വിദ്യാര്‍ഥിനികളെ വേലക്കാരാക്കി

  • By Meera Balan
Google Oneindia Malayalam News

Crime
മുംബൈ: പ്രൈമറി ക്ളാസ് വിദ്യാര്‍ഥിനികളെ വീട്ടുജോലിയ്ക്ക് ഉപയോഗിച്ച പ്രധാനാധ്യാപികയേയും ഭര്‍ത്താവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 21 തിങ്കളാഴ്ചായാണ് പൊലീസ് ദമ്പതിമാരെ അറസ്റ്റ് ചെയ്തു. പഠിയ്ക്കാനനുവദിയ്ക്കാതെ അധ്യാപികയുടെ വീട്ടിലെ ജോലികള്‍ക്കായാണ് പെണ്‍കുട്ടികളെ ഉപയോഗിച്ചത്. പാരിതോഷികമായി പെണ്‍കുട്ടികള്‍ക്ക് ചോക്കലേറ്റ് നല്‍കിയിരുന്നു. മാധുരി സാന്‍ഖെ (45), ഭര്‍ത്താവും ബിസിനസുകാരനുമായ മധുകര്‍ (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീടിവരെ ജാമ്യത്തില്‍ വിട്ടയച്ചു.

ബൊയ്‌സറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥിനികള്‍ക്കാണ് പ്രധാന അധ്യാപിക മൂലം പഠനം നിഷേധിയ്ക്കപ്പെട്ടത്. മൂന്നാം ക്ളാസിലും നാലാം ക്ളാസിലും പഠിയ്ക്കുന്ന പെണ്‍കുട്ടികളെയാണ് വീട്ടുജോലിക്കാരാക്കിയത്. കഴിഞ്ഞ അഞ്ച് മാസമായി അധ്യാപിക പെണ്‍കുട്ടികളെ ജോലിയ്ക്ക് ഉപയോഗിയ്ക്കുകയായിരുന്നു.

രാവിലെ പത്ത് മണിയ്ക്ക് എത്തുന്ന പെണ്‍കുട്ടികള്‍ അധ്യാപികയുടെ വീട്ടിലെ ജോലി കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുന്നത്. തുണികഴുകുക, പാത്രം കഴുകുക, പച്ചക്കറി മുറിയ്ക്കുക തുടങ്ങിയ പണികളാണ് കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നത്. സ്‌കൂളിലെ മറ്റ് അധ്യാപകരോ വിദ്യാര്‍ഥികളോ അറിയാതെയായിരുന്നു കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്.

ഒക്ടോബര്‍ 18 നാണ് സഭവം പുറത്തറിയുന്നത്. വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൂത്ത സഹോദരി പെണ്‍കുട്ടിയ്ക്ക് പഠിത്തത്തില്‍ താത്പര്യം കുറഞ്ഞ് വരുന്നതിനെപ്പറ്റി ചോദ്യം ചെയ്തു. സ്‌കൂളില്‍ പോകാനും പെണ്‍കുട്ടി മടികാണിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് താന്‍ സ്‌കൂളില്‍ പോയിട്ട് കുറേ നാളുകളായെന്നും അധ്യാപികയുടെ വീട്ടില്‍ ജോലിയ്ക്ക് പോവുകയാണെന്നും അറിയിച്ചത്. വെള്ളിയാഴ്ചയാണ് അധ്യാപകര്‍ക്കെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കുന്നത്. തിങ്കളാഴ്ച ഇരുവരെയും അറസ്റ്റ് ചെയ്തു.

English summary
The headmistress of a state government-run zilla parishad school in Boisar and her husband were arrested on Monday for allegedly forcing two minor girl students bunk their classes and do menial jobs in their house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X