കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികള്‍ തോറ്റാല്‍ സര്‍ക്കാര്‍വക അധ്യാപകര്‍ക്ക് ശിക്ഷ

Google Oneindia Malayalam News

മൈസൂര്‍ : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയശതമാനം കുറഞ്ഞാല്‍ ഇനി അധ്യാപകര്‍ കുടുങ്ങും. വിദ്യാര്‍ഥികളുടെ പ്രകടനം മോശമാകാന്‍
കാരണക്കാരെന്ന് കാണുന്ന അധ്യാപകരുടെ എല്ലാ വിവരങ്ങളും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ബുളളറ്റിനില്‍ പ്രസിദ്ധപ്പെടുത്തും. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി കിമ്മാണെ രത്‌നാകറാണ് അധ്യാപകര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

'' കുട്ടികളുടെ പഠനകാര്യങ്ങളില്‍ ചില അധ്യാപകര്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാനാണ് തീരുമാനം. വര്‍ഷങ്ങളായി ഒരേ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ പോലും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ മോശം പ്രകടനത്തിന് കാരണക്കാരായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. അതിനാലാണ് ഇവരുടെ പേര് പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചത്. '' - മന്ത്രി പറഞ്ഞു.

teacher

മൈസൂരിലെ ചില സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി. വിജയശതമാനം വളരെ കുറവായിരുന്നു. ഈ സ്‌കൂളുകളില്‍ പഠനകാര്യത്തില്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിട്ടുളള റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളിലെ അധ്യാപകരെക്കുറിച്ചുളള വിശദാംശങ്ങള്‍ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തുടര്‍ന്ന് അധ്യാപകരില്‍ നിന്ന് വിശദീകരണം തേടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Karnataka education minister Kimmane Ratnakar has warned that Teachers responsible for poor performance of their students in SSLC examinations year after year will have their names published in the education ministry’s bulletin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X