കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപക ദിനം 2020: അധ്യാപക പുരസ്കാരത്തിന് അര്‍ഹയായി കശ്മീരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ലോകത്തെമ്പാടും ഈ ​അക്കാദമിക് വര്‍ഷം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിക്കുന്ന നാലംഘട്ടത്തിലെത്തിയിട്ടും വിദ്യാലയങ്ങള്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്. ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിലൂടേയും പരീക്ഷകളിലൂടെയുമാണ് ഈ പ്രതിസന്ധിയുടെ അധ്യാപകരും സര്‍ക്കാരും ഒരു പരിധിവരെ പരിഹരിച്ചത്. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ അധ്യാപകദിനവും കടന്നു വരുന്നത്.

എല്ലാ വര്‍ഷം പോലെ ഇത്തവണയും അധ്യാപക ദിനത്തോട് അനുബന്ധിച്ച് മാതൃകയായ സേവനം അനുഷ്ഠിച്ച അധ്യാപകര്‍ക്ക് രാജ്യം പുരസ്കാരം നല്‍കി ആദരിക്കുകയാണ്. ഇത്തവണത്തെ പുരസ്കാര ജേതാക്കളില്‍ കശ്മീരില്‍ നിന്നുള്ള റൂഹി സുല്‍ത്താന എന്ന അധ്യാപകയും ഉള്‍പ്പെടുന്നു. വിദ്യാർത്ഥികളോടുള്ള സമർപ്പണ മനോഭാവത്തില്‍ നേരത്തെ തന്നെ പ്രശംസ നേടിയ അധ്യാപകയാണ് റൂഹി സുല്‍ത്താന.

roohi

Recommended Video

cmsvideo
ടീച്ചര്‍ കമ്മ്യൂണിസ്റ്റാണ്, ബുദ്ധി ജീവികളേക്കാള്‍ ഏറെ മുന്നിലാണ് അവര്‍ | Oneindia Malayalam

വിദ്യാർത്ഥികളെ പഠിപ്പിക്കാൻ 'പ്ലേ വേ രീതി' ഉപയോഗിക്കുന്ന സർക്കാർ അധിഷ്ഠിത സ്‌കൂൾ അധ്യാപികയായ റൂഹി സുൽത്താനയെ 2020 സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തിൽ നൽകുന്ന ദേശീയ അധ്യാപക അവാർഡിന് പ്രസിഡന്റ് രാം നാഥ് കോവിന്ദാ തിരഞ്ഞെടുത്തത്. പുരസ്കാരം തന്‍റെ വിദ്യാർത്ഥികൾക്കും രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിനുമാണ് റൂഹി സമര്‍പ്പിക്കുന്നത്. ശ്രീനഗറിലെ നൗഷെറ പ്രദേശത്ത് നിന്നുള്ള റൂഹി, ടെയിൽബാൽ ശ്രീനഗറിലെ ഗവൺമെന്റ് പ്രൈമറി സ്‌കൂൾ ഡേഞ്ചർ പോറയിലാണ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നത്.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠനം നടത്തിയ ഞാന്‍ ഉർദു, കശ്മീരി ഭാഷകളിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടി. കാലിഗ്രാഫിയിൽ ബിരുദ കോഴ്‌സും ഹിന്ദിയിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സും ചെയ്തെന്നും റൂഹി സുല്‍ത്താന പറയുന്നു‌. കുട്ടിക്കാലം മുതൽ‌ ഒരു അദ്ധ്യാപികയാവാന്‍ എനിക്ക് വലിയ ആഗ്രഹമായിരുന്നു എന്റെ വിദ്യാർത്ഥികൾ‌ എന്നെ പ്രചോദിപ്പിക്കുമ്പോൾ‌ എനിക്ക് വലിയ സന്തോഷം തോന്നുന്നുവെന്നും റൂഹി സുല്‍ത്താന അഭിപ്രായപ്പെട്ടു.

പഠന രീതിയാണ് റൂഹി സുല്‍ത്താനയെ ശ്രദ്ധേയമാക്കിയത്. വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഞാൻ ഒരു പ്ലേ-വേ രീതി ഉപയോഗിക്കുന്നു. ക്ലാസ് മുറിയിൽ പഠിക്കുമ്പോഴുണ്ടാവുന്ന ന്യൂനതകള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ പഠന രീതിയിലൂടെ ഞാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രപതിയില്‍ നിന്ന് ഭാര്യക്ക് അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഭര്‍ത്താവ് സുഹൈല്‍ ഭട്ടും വ്യക്തമാക്കി.

കേന്ദ്ര ജീവനക്കാർ ഇനി കരുത്തുറ്റരാകും, കാര്യക്ഷമത ഉയര്‍ത്താൻ പദ്ധതി; എന്താണ് മിഷന്‍ കര്‍മ്മയോഗി?കേന്ദ്ര ജീവനക്കാർ ഇനി കരുത്തുറ്റരാകും, കാര്യക്ഷമത ഉയര്‍ത്താൻ പദ്ധതി; എന്താണ് മിഷന്‍ കര്‍മ്മയോഗി?

English summary
Teachers' Day 2020: Roohi Sultana teacher from kashmir selected for national teacher award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X