ഇന്ന് അധ്യാപക ദിനം: ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുക്കന്മാര്ക്ക്... മഹത്തരമെന്ന് പ്രധാനമന്ത്രി
ദില്ലി: ഇന്ന് സപ്തംബര്‍ അഞ്ച്. അധ്യാപക ദിനം. രണ്ടാം രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ സാമൂഹിക-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും വിദ്യാര്‍ഥി നന്മയ്ക്ക് വേണ്ടി അവരുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ അവസരം ഒരുക്കുകയുമാണ് അധ്യാപക ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍ നിര്‍വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് അധ്യാപക ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോ. എസ് രാധാകൃഷ്ണനെ ഈ ദിനത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Recommended Video
അധ്യാപകരുടെ അധ്യാപകന് എന്ന നിലയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. സര്‍വേപിള്ളി രാധാകൃഷ്ണന്. തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടി. ഇന്ത്യയിലും വിദേശത്തുമായി ഔദ്യോഗിക ജോലിയില്‍ ഏര്‍പ്പെട്ടു. 931ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നൈറ്റ് ബഹുമതി നല്‍കിയതോടെയാണ് സര് പദവി പേരിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 1952ല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മെയ് 13ന് രാഷ്ട്രപതിയായി സ്ഥാനമേറ്റു. അന്ന് മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു. ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോര്‍ എന്ന ആദ്യ പുസ്തകം ലോകശ്രദ്ധ നേടി. വിദ്യാഭ്യാസ രംഗത്ത് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സപ്തംബര്‍ അഞ്ച് ഇന്ത്യയുടെ അധ്യാപക ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബര്‍ അഞ്ചിനാണ് യുനസ്കോ ഔദ്യോഗികമായി അധ്യാപക ദിനം ആചരിക്കുന്നത്. 1994ലാണ് യുനസ്കോ ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിച്ചത്. 1966 ഒക്ടോബര്‍ അഞ്ചിന് അധ്യാപകരുടെ പദവി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുനസ്കോ ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കാണ് ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിക്കാന്‍ കാരണം. ചൈനയില്‍ അധ്യാപക ദിനം സപ്തംബര്‍ 10നാണ്. ബ്രസീലില്‍ ഒക്ടോബര്‍ 15നാണ് ആഘോഷം. തായ്വാനില് സപ്തംര്‍ 28നാണ്. അമേരിക്കയില്‍ മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപക ദിനം. വിയറ്റ്നാമില്‍ നവംബര്‍ 20നാണ് അധ്യാപക ദിനം. റഷ്യയില്‍ ഒക്ടോബര്‍ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. സ്പെയിനില്‍ ജനുവരി 29നാണ്. അഫ്ഗാനിസ്താനില്‍ ഒക്ടോബര്‍ 15നാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications