കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് അധ്യാപക ദിനം: ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുക്കന്‍മാര്‍ക്ക്... മഹത്തരമെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഇന്ന് സപ്തംബര്‍ അഞ്ച്. അധ്യാപക ദിനം. രണ്ടാം രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ സാമൂഹിക-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും വിദ്യാര്‍ഥി നന്മയ്ക്ക് വേണ്ടി അവരുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ അവസരം ഒരുക്കുകയുമാണ് അധ്യാപക ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍ നിര്‍വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് അധ്യാപക ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോ. എസ് രാധാകൃഷ്ണനെ ഈ ദിനത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

t

Recommended Video

cmsvideo
KP Sasikala Teacher against Narendra Modi | Oneindia Malayalam

അധ്യാപകരുടെ അധ്യാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. സര്‍വേപിള്ളി രാധാകൃഷ്ണന്‍. തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടി. ഇന്ത്യയിലും വിദേശത്തുമായി ഔദ്യോഗിക ജോലിയില്‍ ഏര്‍പ്പെട്ടു. 931ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നൈറ്റ് ബഹുമതി നല്‍കിയതോടെയാണ് സര്‍ പദവി പേരിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 1952ല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മെയ് 13ന് രാഷ്ട്രപതിയായി സ്ഥാനമേറ്റു. അന്ന് മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു. ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോര്‍ എന്ന ആദ്യ പുസ്തകം ലോകശ്രദ്ധ നേടി. വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സപ്തംബര്‍ അഞ്ച് ഇന്ത്യയുടെ അധ്യാപക ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഒക്ടോബര്‍ അഞ്ചിനാണ് യുനസ്‌കോ ഔദ്യോഗികമായി അധ്യാപക ദിനം ആചരിക്കുന്നത്. 1994ലാണ് യുനസ്‌കോ ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിച്ചത്. 1966 ഒക്ടോബര്‍ അഞ്ചിന് അധ്യാപകരുടെ പദവി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുനസ്‌കോ ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കാണ് ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിക്കാന്‍ കാരണം. ചൈനയില്‍ അധ്യാപക ദിനം സപ്തംബര്‍ 10നാണ്. ബ്രസീലില്‍ ഒക്ടോബര്‍ 15നാണ് ആഘോഷം. തായ്‌വാനില്‍ സപ്തംര്‍ 28നാണ്. അമേരിക്കയില്‍ മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപക ദിനം. വിയറ്റ്‌നാമില്‍ നവംബര്‍ 20നാണ് അധ്യാപക ദിനം. റഷ്യയില്‍ ഒക്ടോബര്‍ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. സ്‌പെയിനില്‍ ജനുവരി 29നാണ്. അഫ്ഗാനിസ്താനില്‍ ഒക്ടോബര്‍ 15നാണ്.

English summary
Teachers Day: grateful for their contribution- Says Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X