കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം ക്ലാസ് പരീക്ഷയില്‍ തോറ്റത് 10000 അധ്യാപകര്‍

Google Oneindia Malayalam News

bihar
പട്‌ന: ബിഹാറില്‍ അഞ്ചാം ക്ലാസിലേക്കുള്ള യോഗ്യതാ പരീക്ഷയില്‍ പതിനായിരത്തിലധികം അധ്യാപകര്‍ തോറ്റു. കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് അധ്യാപകര്‍ പുല്ലുപോലെ തോറ്റത്. ആകെ പരീക്ഷയെഴുതിയവരില്‍ 24 ശതമാനം വരും ഇതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി (വിദ്യാഭ്യാസം) അമര്‍ജീത് സിന്‍ഹ പറഞ്ഞു.

43447 പേരാണ് അഞ്ചാം ക്ലാസിലേക്കുള്ള യോഗ്യതാ പരിശോധനയ്ക്കിരുന്നത്. പഠിപ്പിക്കാനുള്ള യോഗ്യത പരിശോധിക്കാനുള്ള സ്‌പെഷല്‍ ടെസ്റ്റ് കഴിഞ്ഞമാസമായിരുന്നു നടപ്പിലാക്കിയത്. ഇതില്‍ 32833 പേര്‍ മാത്രമാണ് അഞ്ചാം ക്ലാസില്‍ പഠിപ്പിക്കാന്‍ യോഗ്യരായി കണ്ടെത്തിയത്.

സംസ്ഥാനത്ത് അധ്യാപന നിലവാരം കുറയുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് യോഗ്യത പരീക്ഷ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. പരാതി വെറുതെയല്ല എന്ന് തെളിയിക്കുന്നതായിരുന്നു പരീക്ഷാഫലം എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.

പഠിപ്പിക്കാനുള്ള കഴിവ്, വിഷയത്തിലുള്ള അറിവ് എന്നിവ പുനപരിശോധിക്കാന്‍ വേണ്ടിയായിരുന്നു കഴിഞ്ഞ മാസം പരീക്ഷ ഏര്‍പ്പെടുത്തിയത്. പരീക്ഷയില്‍ തോല്‍ക്കുന്നവരോട് ഒന്നുകില്‍ കൂടുതല്‍ ശ്രദ്ധിക്കുക എല്ലെങ്കില്‍ അധ്യാപനം നിര്‍ത്തി വേറെ വല്ല ജോലിക്കും പോയ്‌ക്കോള്ളുക എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇത്തവണ പരീക്ഷയില്‍ തോറ്റവര്‍ക്കായി ഒരു അവസരം കൂടിയുണ്ട് എന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമര്‍ജീത് സിന്‍ഹ പറഞ്ഞു. രണ്ടാമതും പരീക്ഷ തോല്‍ക്കുന്നവര്‍ക്ക് കയ്യിലിരിക്കുന്ന ഗവണ്‍മെന്റ് ജോലി പോയിക്കിട്ടും. 2008 മുതലാണ് ഇത്തരത്തില്‍ നിലവാരം പരിശോധിക്കുന്ന പരീക്ഷകള്‍ ബിഹാര്‍ നടത്തിവരുന്നത്.

<center><iframe width="100%" height="450" src="//www.youtube.com/embed/KoUuh6zR1fQ" frameborder="0" allowfullscreen></iframe></center>

English summary
More than 10,000 contractual school teachers in Bihar have failed a competency test, officials said on Tuesday. The test was held in last month to review the teachers' ability to teach. &#13;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X