കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിപ്പിക്കല്‍ ഒരു പണിയല്ല, ജീവിതരീതിയെന്ന് മോദി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അധ്യാപക ദിനത്തില്‍ നരേന്ദ്ര മോദിയുടെ പ്രസംഗം എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കണം എന്ന വിവാദത്തിന് ഇപ്പോഴും അവസാനമായിട്ടില്ല. എന്നാല്‍ അധ്യാപകദിനത്തിന്റെ തലേന്ന് മോദി പറഞ്ഞത് ഇങ്ങനെയാണ്- ' പഠിപ്പിക്കുക എന്നത് വെറും ഒരു ജോലിയല്ല. അതൊരു ജീവിത രീതിയാണ് '

ദേശീയ പുരസ്‌കാരം ലഭിച്ച അധ്യാപകരുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇപ്രകാരം പറഞ്ഞത്. അധ്യാപക ദിനത്തിന്റെ തൊട്ട് തലേന്നായിരുന്നു ഈ സംഗമം.

Modi Teachers

ലോകത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അധ്യാപകര്‍ ഇത് ഉള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ദേശീയ പുരസ്‌കാരം ലഭിച്ച 350 അധ്യാപകരാണ് പരിപാടിയില്‍ പങ്കെടുത്തത്.

അധ്യാപകര്‍ ഒരിക്കലും വിരമിക്കുന്നില്ലെന്നാണ് മോദി പറയുന്നത്. പുതു തലമുറയെ അവര്‍ എപ്പോഴും പ്രചോദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹം പുരോഗമിക്കണമെങ്കില്‍ അധ്യാപകര്‍ കാലത്തിനപ്പുറത്തേക്ക് ചിന്തിക്കണം. ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ അവര്‍ തിരിച്ചറിയണമെന്നും മോദി പറഞ്ഞു.

ഗുജറാത്തിന്റെ മുഖ്യമന്ത്രിയാരുമ്പോള്‍ തനിക്ക് രണ്ട് ആഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. ബാല്യകാല സുഹൃത്തുക്കളെ കാണണം, പിന്നെ തന്റെ അധ്യാപകരെ ആദരിക്കണം. ഇത് രണ്ടും തനിക്ക് സഫലമാക്കാനായെന്നും മോദി പറയുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ അധ്യാപകരുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അധ്യാപക ദിനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

English summary
Teaching not a profession, but a way of life: Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X