Get Updates
Get notified of breaking news, exclusive insights, and must-see stories!

ടീം മോദിയില്‍ 58 മന്ത്രിമാര്‍.... ക്യാബിനറ്റ് പദവി 25 പേര്‍ക്ക്, സഹമന്ത്രിമാരായി 24 പേര്‍!!

Recommended Video

cmsvideo
    ഇനി മോദി-ഷാ മന്ത്രി സഭയോ ?

    ദില്ലി: മോദി സര്‍ക്കാര്‍ രണ്ടാമൂഴത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് 58 മന്ത്രിമാര്‍. ഇത്തവണ പുതുമുഖങ്ങളും പരിചയസമ്പന്നരും ഒരുപോലെ അണിനിരന്നതാണ് മോദിയുടെ ടീം. രാഷ്ട്രപതി ഭവനില്‍ നടന്ന ഗംഭീര ചടങ്ങില്‍ പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതേസമയം പ്രമുഖരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, മേനകാ ഗാന്ധി എന്നിവരടക്കമുള്ളവര്‍ ഇത്തവണ മന്ത്രിസഭയില്‍ ഇല്ല.

    1

    അതേസമയം മോദി മന്ത്രിസഭയില്‍ 25 പേര്‍ക്ക് ക്യാബിനറ്റ് റാങ്കുണ്ട്. 24 സഹമന്ത്രിമാരും ഉണ്ട്. സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ട്. മന്ത്രിമാരെല്ലാം ഈശ്വര നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്‍ ആരവങ്ങളാണ് ഉയര്‍ന്നത്.അതിലേറെ കൈയ്യടികള്‍ അമിത് ഷായ്ക്കും ലഭിച്ചു.മോദിക്ക് പിന്നാലെ രാജ്‌നാഥ് സിംഗാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീടാണ് അമിത് ഷാ എത്തിയത്.

    സദാനന്ദ ഗൗഡ, രാംവിലാസ് പാസ്വാന്‍, നരേന്ദ്ര സിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, തവര്‍ ചന്ദ് ഗെലോട്ട്, എസ് ജയശങ്കര്‍, രമേശ് പൊക്രിയാല്‍, അര്‍ജുന്‍ മുണ്ട, സ്മൃതി ഇറാനി, ഡോ. ഹര്‍ഷ് വര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി, പ്രഹ്ലാദ് ജോഷി, മഹേന്ദ്ര നാഥ് പാണ്ഡെ, അരവിന്ദ് സാവന്ത്, ഗിരിരാജ് സിംഗ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവര്‍ക്കാണ് ക്യാബിനറ്റ് പദവി ലഭിച്ച മന്ത്രിമാര്‍,

    രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ബിംസ്റ്റെക് രാജ്യങ്ങളില്‍ നിന്നുള്ള ലോകരാഷ്ട്രത്തലവന്‍മാരെത്തിയിരുന്നു. തിരക്കുള്ളതിനാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും എത്തിയില്ല. അതേസമയം പാകിസ്താനെ മാറ്റിനിര്‍ത്തി, ബാക്കിയുള്ള അയല്‍ രാജ്യങ്ങളെയെല്ലാം മോദി ചടങ്ങിന് ക്ഷണിച്ചിരുന്നു. നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോദിയെ വിജയത്തില്‍ അഭിനന്ദിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+