Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ രാത്രി കൊണ്ട് കോടിപതികളായി പ്രവാസി മലയാളികൾ, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി ദിർഹം!

അബുദാബി: ഗള്‍ഫിലെ മലയാളികളെ ഭാഗ്യം തേടി എത്തുന്നത് പതിവ് വാര്‍ത്തയാണ്. കോടികളുടെ ജാക്‌പോട്ടുകളടിച്ച് ഒരു രാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞ് പോയ നിരവധി പ്രവാസികളുണ്ട്. ഇക്കുറി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തേടി എത്തിയിരിക്കുന്നതും മലയാളികളെ തന്നെ.

ഒരാള്‍ക്കല്ല, എട്ട് പേരുടെ സംഘത്തിനാണ് കോടികള്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ മോഹന്‍ കുമാര്‍ ചന്ദ്രദാസിന്റെ പേരിലാണ് ടിക്കറ്റ് എടുത്തത്. ഒരു കോടി ദിര്‍ഹം അഥവാ 19.82 കോടിയോളം രൂപയാണ് സമ്മാനത്തുക. സൗദിയിലെ നജ്‌റാനിലുളള സമായ അല്‍ അദ എന്ന കമ്പനിയിലെ മലയാളികളായ ജീവനക്കാരെയാണ് ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.

dirham

മോഹന്‍ കുമാര്‍ ഈ കമ്പനിയിലെ സൂപ്പര്‍ വൈസറാണ്. 9 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്ത് വരികയാണ് മോഹന്‍ കുമാര്‍. ഇതേ കമ്പനിയിലെ തന്നെ മലപ്പുറം സ്വദേശികളായ വിനീഷ് ബാലന്‍, ഭാസ്‌കരന്‍ റബീഷ്, ആലപ്പുറ സ്വദേശി സൂരജ് ആര്യാട്, എറണാകുളം സ്വദേശികളായ ജിത്തു ബേബി, ശ്യാം സുന്ദര്‍, പാലക്കാട് സ്വദേശി അരുണ്‍ ദാസ്, കോട്ടയം ആര്‍പ്പൂക്കര സ്വദേശി ശശിധരന്‍ ലഞ്ജിത്ത് എന്നിവരാണ് കോടിപതികളായിരിക്കുന്നത്.

എട്ട് പേരും തുല്യമായ പണമിട്ടാണ് ടിക്കറ്റ് ഓണ്‍ലൈനിലൂടെ എടുത്തത്. 530 റിയാലിന്റേതാണ് ടിക്കറ്റ്. ഓരോരുത്തരും 66.25 റിയാല്‍ വീതമെടുത്താണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുകയായ ഒരു കോടി ദിര്‍ഹം എട്ട് പേരും തുല്യമായി പങ്കിട്ടെടുക്കുമെന്ന് മോഹന്‍ കുമാര്‍ പറയുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ മറ്റ് വിജയികളുടെ കൂട്ടത്തിലും മലയാളികളായ പ്രവാസികളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+