• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന് മുന്നില്‍ തോല്‍വി സമ്മതിച്ച് സീനിയേഴ്‌സ്, കോണ്‍ഗ്രസ് ടീം ഏറ്റെടുത്തു, ബാക്ക് റൂം മാനേജറില്ല

ദില്ലി: അഹമ്മദ് പട്ടേലിന്റെ വിയോഗത്തോടെ കോണ്‍ഗ്രസില്‍ സീനിയര്‍ നേതാക്കളുടെ കാലം അസ്തമിക്കുന്നു. കോണ്‍ഗ്രസില്‍ എന്തും പറയാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നത് പട്ടേലിന്റെ കൂടി പിന്തുണയിലായിരുന്നു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കും വഴിയൊരുക്കും. ടീം രാഹുല്‍ നേരത്തെ തന്നെ പട്ടേലിന് പകരക്കാരനെ ഒരുക്കി നിര്‍ത്തിയിരുന്നു. ഇത് സീനിയേഴ്‌സിന്റെ അന്ത്യം ഉറപ്പിച്ച് കൊണ്ടായിരുന്നു. സോണിയാ ഗാന്ധിയുമായി ഇനി സീനിയര്‍ നേതാക്കള്‍ക്ക് യാതൊരു ബന്ധവുമുണ്ടാവില്ല.

ഭാവി രാഷ്ട്രീയം

ഭാവി രാഷ്ട്രീയം

കോണ്‍ഗ്രസ് പുതിയ നേതൃത്വത്തിലേക്ക് മാറുകയാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. പവന്‍ കുമാര്‍ ബന്‍സലിനെ ട്രഷററായി നിയമിച്ചത് പട്ടേലിന് പകരമായിരുന്നു. രാഹുല്‍ മുന്‍കൈയ്യെടുത്താണ് ഈ നിയമനം. കോണ്‍ഗ്രസിന്റെ ഫണ്ടിംഗ് ഈ സമയത്ത് ദുര്‍ബലമാവാതെ സൂക്ഷിക്കുക എന്ന കടമയാണ് ട്രഷറര്‍ക്കുള്ളത്. അതിനേക്കാള്‍ ഉപരി കോണ്‍ഗ്രസിന് കൃത്യമായ ഫണ്ടിംഗ് വരുന്നുണ്ടെന്നും ഉറപ്പിക്കണം.

ഇനി രാഹുല്‍ തീരുമാനിക്കും

ഇനി രാഹുല്‍ തീരുമാനിക്കും

ഏത് ഘടകത്തെ ശക്തമാക്കണം ദുര്‍ബലമാക്കണം എന്നത് രാഹുലിന്റെ കൈയ്യിലാണ്. കാരണം പ്രചാരണത്തിനുള്ള പണം ആരുടെ കൈയ്യിലാണോ അവരാണ് പാര്‍ട്ടി നിയന്ത്രിക്കുന്നതെന്ന അടക്കം പറച്ചിലുണ്ട്. ഇത് അഹമ്മദ് പട്ടേലിന്റെ കാര്യത്തില്‍ ശരിയായിരുന്നു. കോണ്‍ഗ്രസില്‍ പല നേതാക്കള്‍ക്കും സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ വിളിച്ച് ഫണ്ട് ചോദിക്കാനുള്ള ധൈര്യമില്ല. ബന്‍സലിന് അത്തരം ധൈര്യക്കുറവില്ല. രാഹുലിന്റെ അപാരമായ പിന്തുണയും പാര്‍ട്ടിക്കുള്ളില്‍ ബന്‍സലിനുണ്ട്.

ഒറ്റ പ്രശ്‌നം മാത്രം

ഒറ്റ പ്രശ്‌നം മാത്രം

കോണ്‍ഗ്രസ് ഫണ്ടിലേക്ക് പണമെത്തിച്ചിരുന്നത് അഹമ്മദ് പട്ടേലിന്റെ മിടുക്കായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് പട്ടേലിനെ പോലെ ബന്‍സലിന് ഫണ്ട് ലഭിക്കുമോ എന്നാണ് ചോദ്യം. അതിന് നയതന്ത്ര സമീപനം തന്നെ സ്വീകരിക്കേണ്ടി വരും. പക്ഷേ സീനിയര്‍ നേതാക്കളുമായി വലിയ ഇടപാട് ബന്‍സലിനുണ്ടാവില്ല. അത്തരത്തില്‍ സംഭവിച്ചാല്‍ അത് രാഹുല്‍ ഗാന്ധിയുടെ അനിഷ്ടത്തിനും കാരണമാകും. പക്ഷേ ഇവരുടെ വിശ്വാസ്യത നേടിയെടുക്കാനുള്ള ശ്രമം ബന്‍സല്‍ നടത്തും.

രാഹുലിന് ആവശ്യമില്ല

രാഹുലിന് ആവശ്യമില്ല

തന്റെ ടീമില്‍ അഹമ്മദ് പട്ടേലിനെ പോലെ രണ്ട് വിഭാഗത്തിലും പ്രവര്‍ത്തിക്കുന്ന നേതാവ് വേണ്ടെന്നാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാര്‍ട്ടിയില്‍ നടക്കുന്ന സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും സൗകര്യമൊരുക്കിയത് അഹമ്മദ് പട്ടേലായിരുന്നു. അതാണ് ഇങ്ങനൊരു നേതാവ് ഇനി വേണ്ടെന്ന് രാഹുല്‍ തീരുമാനിക്കാന്‍ കാരണം. അഹമ്മദ് പട്ടേലിന്റെ പിന്തുണയുള്ളത് കൊണ്ട് സോണിയ ഇവരെ ഒരിക്കലും പിണക്കിയിരുന്നില്ല.

ഗെലോട്ടിന് പിന്തുണയില്ല

ഗെലോട്ടിന് പിന്തുണയില്ല

രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെ രക്ഷിച്ചത് അഹമ്മദ് പട്ടേലിന്റെ പിന്തുണയോടെയാണ്. ടീം രാഹുലില്‍ പലര്‍ക്കും പട്ടേലുമായി നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. പക്ഷേ രാജസ്ഥാനിലെ പ്രതിസന്ധി പട്ടേലിനെ പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്താനാക്കുകയായിരുന്നു. രാഹുലിനും പട്ടേലിനെ വലിയ താല്‍പര്യമില്ലായിരുന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു പട്ടേല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ രാഹുല്‍ അദ്ദേഹവുമായി കൂടുതല്‍ അകന്നു.

സീനിയേഴ്‌സിന് അഭയം

സീനിയേഴ്‌സിന് അഭയം

രാഹുലിന്റെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് സീനിയേഴ്‌സ് തള്ളിയിരുന്നു. രാഹുല്‍ ഈ വിഷയം ഉന്നയിച്ചപ്പോഴും അദ്ദേഹത്തെ ആരും ഗൗരവത്തിലെടുത്തില്ല. ഈ നേതാക്കളെ ഒന്നിപ്പിച്ചത് അഹമ്മദ് പട്ടേലായിരുന്നു. പാര്‍ട്ടിക്ക് ഈ മുദ്രാവാക്യം തിരിച്ചടിയാവുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം രാഹുല്‍ പല യോഗങ്ങളില്‍ നിന്നും പട്ടേലിനെ ഒഴിവാക്കി. എന്നാല്‍ പാര്‍ട്ടിയാണ് വ്യക്തിതാല്‍പര്യത്തിന് മുകളിലെന്ന് അഹമ്മദ് പട്ടേല്‍ കാണിച്ച് കൊടുത്തു. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതിലും ജി23 നേതാക്കളെ ഒപ്പം കൊണ്ടുവരുന്നതിലും കോണ്‍ഗ്രസിനെ സഹായിച്ചത് പട്ടേലാണ്.

ഇനി എളുപ്പം

ഇനി എളുപ്പം

പട്ടേലിന്റെ വിയോഗത്തോടെ കാര്യങ്ങള്‍ രാഹുലിന് എളുപ്പമായിരിക്കുകയാണ്. സീനിയേഴ്‌സ് ഇപ്പോല്‍ തന്നെ അദ്ദേഹത്തിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയിരിക്കുകയാണ്. ജി23 നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി ഉറപ്പാണെന്ന് ടീം രാഹുല്‍ പറയുന്നു. യുവാക്കളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന ടീമാണ് രാഹുല്‍ ഉണ്ടാക്കിയിരുന്നത്. കെ രാജുവിന് വലിയ റോള്‍ കഴിഞ്ഞ ദിവസം ഉറപ്പിച്ചതാണ്. കെസി വേണുഗോപാലും രാജീവ് സതവും മാണിക്കം ടാഗോറും കോണ്‍ഗ്രസില്‍ വലിയ റോളിലെത്തും. ഇവരാണ് ഇനി വര്‍ക്കിംഗ് കമ്മിറ്റിയെ നിയന്ത്രിക്കുക.

cmsvideo
  Priyanka Gandhi should be the candidate in Kanyakumari says Karthi Chidambaram'| Oneindia Malayalam

  English summary
  team rahul now dominate in congress, seniors became more weak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X