കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിയില്‍ മല്ലികാര്‍ജ്ജുനയുടെ ആനന്ദ കണ്ണീര്‍; കൃഷിയിലൂടെ കൊയ്തത് കോടികള്‍, മുടക്കിയത് ഇത്രമാത്രം

Google Oneindia Malayalam News

ബെംഗളൂരു: റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് ഉള്ളിവില വര്‍ധിച്ചത്. വിപണിയില്‍ ഉള്ളി വില 160 നും മുകളിലേക്ക് കുതിച്ചതോടെ വിഷയം പാര്‍ലമെന്‍റിലടക്കം ചര്‍ച്ചാ വിഷയമാവുകയും വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്തു.

ജോസഫ് അല്ലെങ്കില്‍ ജോസ്, രണ്ടിലൊന്ന് മതി; സമവായമില്ലെങ്കില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ്ജോസഫ് അല്ലെങ്കില്‍ ജോസ്, രണ്ടിലൊന്ന് മതി; സമവായമില്ലെങ്കില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ്

ഉള്ളി വിലവര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചെങ്കിലും ബാങ്ക് വായ്പയെടുത്ത് ഉള്ളി കൃഷിചെയ്ത കര്‍ഷകനെ കോടീശ്വരനാക്കിയ കഥയാണ് കര്‍ണാടകയില്‍ ചിത്രദുര്‍ഗയില്‍ നിന്നും പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

20 ഏക്കര്‍ സ്ഥലത്ത്

20 ഏക്കര്‍ സ്ഥലത്ത്

ചിത്രദുര്‍ഗയിലെ കര്‍ഷകനായ മല്ലികാര്‍ജുനയാണ് ഈ വാര്‍ത്തയിലെ താരം. 20 ഏക്കര്‍ സ്ഥലത്തെ ഉള്ളികൃഷിയിലൂടെ 2 കോടിയിലേറെ രൂപയാണ് ഇത്തവ​ണ മല്ലികാര്‍ജ്ജുനയ്ക്ക് സ്വന്തമായത്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഇത്രയധികം സ്ഥലത്ത് കൃഷി തുടങ്ങിയ അദ്ദേഹം വലിയ ആശങ്കയിലായിരുന്നു.

15 ലക്ഷം വായ്പ

15 ലക്ഷം വായ്പ

എന്നാല്‍ അപ്രതീക്ഷിതമായി ഉള്ളിവില കുതിച്ചുയര്‍ന്നതോടെ ഒരുമാസം കൊണ്ട് മല്ലികാര്‍ജ്ജുനയുടെ സമയം ശരിക്കും തെളിഞ്ഞു. ചെറുപ്പം മുതല്‍ കൃഷിക്കാരനായ മില്ലികാര്‍ജ്ജുന സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളികൃഷി തുടങ്ങിയത്. കൃഷിക്കായി ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപയാണ് വായ്പയെടുത്തത്.

വെല്ലുവിളി

വെല്ലുവിളി

ലക്ഷങ്ങള്‍ വായ്പയെടുത്ത് കൃഷി ചെയ്യുന്നത് വെല്ലുവിളിയാണെങ്കിലും കൃഷി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഉത്പാദനത്തില്‍ ഇത്തവണ ഗണ്യമായ വര്‍ധനവുണ്ടായി. 20 ഏക്കറില്‍ നിന്ന് 240 ടണ്‍ ഉള്ളിയാണ് ഇത്തവണ മല്ലികാര്‍ജ്ജുന വിളയിച്ചത്. 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ ഇരട്ടിയിലേറെ ലാഭമാണ് ഉണ്ടായത്.

വരുമാനം കോടികള്‍

വരുമാനം കോടികള്‍

നല്ല വിളവ് ലഭിച്ചാല്‍ അഞ്ചു മുതല്‍ 10 ലക്ഷം രൂപവരെ ലാഭം മാത്രമാണ് പ്രതീക്ഷിച്ചതെന്നാണ് മല്ലികാര്‍ജ്ജുന പറയുന്നത്. എന്നാല്‍ ഉള്ളിവില നൂറ് കവിഞ്ഞതോടെ വരുമാനം കോടികളായി. തുടക്കത്തില്‍ ക്വിറ്റലിന് 7000 രൂപ നിരക്കിലാണ് വിറ്റത്. പിന്നീട് ഇത് 12000 രൂപയായി ഉയര്‍ന്നു.

ജോലിക്ക് 50 പേര്‍

ജോലിക്ക് 50 പേര്‍

ഉള്ളി വില്‍പ്പനയിലൂടെ രണ്ട് കോടി രൂപയോളം ഇതുവരെ ലഭിച്ചുവെന്നാണ് മല്ലികാര്‍ജ്ജുന പറയുന്നത്. 20 ഏക്കര്‍ സ്ഥലത്ത് 50 പേരെ ജോലിക്ക് നിര്‍ത്തിയായിരുന്നു മല്ലികാര്‍ജ്ജുനയുടെ കൃഷി. ഉള്ളിവില കൂടിയതോടെ കൃഷിയിടങ്ങളില്‍ സുരക്ഷയൊരുക്കുന്നതും വെല്ലുവിളിയായി.

2004 മുതല്‍

2004 മുതല്‍

2004 മുതലാണ് മല്ലികാര്‍ജ്ജുന ഉള്ളി കൃഷി ചെയ്യാന്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കൃഷിയിലൂടെ അഞ്ച് ലക്ഷം രൂപം ലാഭം ലഭിച്ചിരുന്നതായും മല്ലികാര്‍ജ്ജുന പറയുന്നു. കടം വീട്ടിയതിന് ശേഷം കൂടുതല്‍ സ്ഥലം വാങ്ങി കൃഷിയിറക്കാനാണ് മല്ലികാര്‍ജ്ജുനയുടെ നീക്കം.

 വീണ്ടും ബിജെപിയുടെ 'ഓപ്പറേഷന്‍ ലോട്ടസ്'? 2 ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? വീണ്ടും ബിജെപിയുടെ 'ഓപ്പറേഷന്‍ ലോട്ടസ്'? 2 ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?

 'പോലീസ് പെൺകുട്ടികളെ ആക്രമിക്കില്ലെന്ന് വിശ്വസിച്ചു', മലപ്പുറംകാരി ആയിഷ റെന്ന പറയുന്നു... 'പോലീസ് പെൺകുട്ടികളെ ആക്രമിക്കില്ലെന്ന് വിശ്വസിച്ചു', മലപ്പുറംകാരി ആയിഷ റെന്ന പറയുന്നു...

English summary
Tears of happiness for onion farmer; mallikharjuna erned crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X