ഈ സന്ദേശം നിങ്ങളുടെ ഫോണിലും എത്തിയേക്കാം, ലിങ്കില്‍ ക്ലിക്ക് ചെയ്യല്ലേ; മുട്ടന്‍ പണി കിട്ടും
പാന്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ വൈകുന്നേരത്തോടെ നെറ്റ് ബാങ്കിംഗ് ബ്ലോക്ക് ചെയ്യുമെന്നായിരുന്നു നഗ്മയ്ക്ക് ലഭിച്ച സന്ദേഷം.

മുംബൈ : വാട്സാപ്പ് അടക്കുള്ള സോഷ്യല്‍ മീഡിയകള്‍ പപ്പോഴും നമുക്ക് ഉപകാരമാണെങ്കിലും ഇതിലൂടെ ഒരുപാട് ചതിയും വഞ്ചനയും നടക്കാറുണ്ട്. വ്യാജമായി ഉണ്ടാക്കിയെടുക്കുന്ന ലിങ്കുകളും മേസേജുകളും വഴിയാണ് ഇത്തരം തട്ടിപ്പുകള്‍ ഭൂരിഭാഗം നടക്കുന്നത്. ഇപ്പോഴത്തെ കാലഘട്ടത്തില്‍ വ്യാജ ഫിഷിംഗ് മേസേജുകള്‍ ഗൗരവത്തോടെ നോക്കിക്കാണണമെന്നാണ് ടെക് വിദഗ്ദര്‍ നല്കുന്ന മുന്നറിയിപ്പ്.
ബാങ്ക് വിശദാംശങ്ങള്‍ വരെ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന വ്യാജ ലിങ്കുകളും മേസേജുകളും നിലവിലുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇപ്പോള്‍ ഏറ്റവും കൂടുതലായി പ്രചരിക്കുന്ന സന്ദേശം, ബാങ്ക് അക്കൗണ്ടുമായി പാന്‍ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാന്‍ അറിയിപ്പ് നല്കുന്ന മേസേജുകളാണ് പ്രചരിക്കുന്നത്.
ലിങ്ക് ചെയ്തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് മെസേജുകള്‍ പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ യാതൊരു മടിയും കൂടാതെ അവഗണിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ വലിയ തട്ടിപ്പിന് ഇരയായേക്കും. ഫോണില്‍ ലഭിച്ച മെസേജ് ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് മുംബൈയില്‍ മാത്രം 40 ഓളം പേര്‍ക്കാണ് പണം നഷ്ടമായത്. നടി നഗ്മ മൊറാര്‍ജിക്കും എസ് എം എസിനൊപ്പം ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു.
പാന്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ വൈകുന്നേരത്തോടെ നെറ്റ് ബാങ്കിംഗ് ബ്ലോക്ക് ചെയ്യുമെന്നായിരുന്നു നഗ്മയ്ക്ക് ലഭിച്ച സന്ദേഷം. ഇത് ബാങ്കില്‍ നിന്ന അറിയിച്ച മേസേജാണെന്ന് കരുതി നഗ്മ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. പിന്നാലെ ബാങ്കിന്റേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു പേജിലേക്ക് എത്തി. ഇവിടെ ഒടിപി നല്‍കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച ഒടിപി നല്‍കിയതോടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിക്കപ്പെടുകയായിരുന്നു.
പണ്ട് മുതലേ ഇത്തരം തട്ടിപ്പ് മേസേജുകള്‍ വാരാറുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുകയാണ്. 70 ലധികം എഫ്ഐആറുകളാണ് മുംബൈ പൊലീസ് റജിസ്റ്റര്‍ ചെയ്തത്. എസ് എം എസിലെ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുതെന്ന് എല്ലാവരോടും മുംബൈ പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടും. അതേസമയം, ഈ മെസേജുകള്‍ അയക്കുന്ന മുന്നൂറിലധികം സിം കാര്‍ഡുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications