ടെക്കികള്‍ക്ക് അടുത്ത അടി; ആമസോണിന് പിന്നാലെ ഒറാക്കിള്‍; 30,000 ജീവനക്കാരെ പിരിച്ചുവിടുന്നു
ആമസോണ്‍ ലോകമെമ്പാടുമുള്ള 30,000-ത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ട വാര്‍ത്ത ടെക് ലോകത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനൊപ്പം ചെറുതും വലുതുമായ നിരവധി കമ്പനികളാണ് ജീവനക്കാരെ വലിയ തോതില്‍ ഒഴിവാക്കുന്നത്. തൊഴില്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനമാണ് ഈ കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് കാരണമെന്ന് പറയുമ്പോഴും കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്.
ആമസോണിന് പിന്നാലെ ഒറാക്കിളും 30,000 ജീവനക്കാരെ വരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒറാക്കിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കാന്‍ വന്‍ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി വായ്പ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പ്രമുഖ യുഎസ് ബാങ്കുകള്‍ പിന്മാറിയതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 30,000 ജീവനക്കാരെ വരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം 20,000 മുതല്‍ 30,000 വരെ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നത് വഴി കമ്പനിക്ക് എട്ടു ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെ ലാഭിക്കാന്‍ കഴിയുമെന്ന് നിക്ഷേപ ബാങ്കായ ടിഡി കോവന്റെ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സാം ആള്‍ട്ട്മാന്റെ ഓപ്പണ്‍എഐ ഉള്‍പ്പെടെയുള്ള മുന്‍നിര കമ്പനികള്‍ക്കായി ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാനുള്ള വലിയ ബാധ്യതയാണ് ഒറാക്കിള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ഏകദേശം 156 ബില്യണ്‍ ഡോളര്‍ മൂലധനച്ചെലവ് ആവശ്യമാണെന്നാണ് കണക്കാക്കുന്നത്. ഇത്രയും വലിയ തുക സമാഹരിക്കാനുള്ള കമ്പനിയുടെ ശേഷിയെക്കുറിച്ച് നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് വായ്പ നല്കുന്ന തീരുമാനത്തില്‍ നിന്ന് ബാങ്കുകള്‍ പിന്നോട്ടുപോയത്. ഡാറ്റാ സെന്റര്‍ കരാറുകള്‍ പലതും ധനസഹായം ലഭിക്കാത്തതിനാല്‍ നിലവില്‍ മുടങ്ങിക്കിടക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പിരിച്ചുവിടലുകള്‍ക്ക് പുറമെ മറ്റ് തന്ത്രങ്ങളും ഒറാക്കിള്‍ പരിഗണിക്കുന്നുണ്ട്. 2022-ല്‍ 28 ബില്യണ്‍ ഡോളറിന് ഏറ്റെടുത്ത സെര്‍ണര്‍ എന്ന ആരോഗ്യ സംരക്ഷണ സോഫ്റ്റ്വെയര് യൂണിറ്റ് വില്ക്കാന് കമ്പനി ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ, പുതിയ ഉപഭോക്താക്കളോട് തങ്ങളുടെ സ്വന്തം ഹാര്ഡ്വെയര് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന 'ബ്രിംഗ് യുവര്‍ ഓണ്‍ ചിപ്പ്' എന്ന മാതൃകയും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇത് കമ്പനിയുടെ മൂലധന ബാധ്യത കുറയ്ക്കാന്‍ സഹായിക്കും.
ഈ പിരിച്ചുവിടല്‍ ഒറാക്കിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലുകളില്‍ ഒന്നായിരിക്കും. 2025 അവസാനത്തോടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി 10,000 പേരെ കമ്പനി ഒഴിവാക്കിയിരുന്നു. തൊഴില്‍ വിപണിയില്‍ വലിയ ഭീതി സൃഷ്ടിച്ചുകൊണ്ട് ആമസോണ്‍ 30,000 പേരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഒറാക്കിളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വരുന്നത്. എങ്കിലും, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനായി 2026-ല്‍ 50 ബില്യണ്‍ ഡോളറോളം സമാഹരിക്കാന്‍ ഒറാക്കിള്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം പിരിച്ചുവിടല്‍ സംബന്ധിച്ച് ഒറാക്കിള്‍ ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications