ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് സോഫ്റ്റ് വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു !!!
എച്ച്സിഎല്ലില്‍ എഞ്ചിനീയറായ ഭവ്യ ഹന്ദയാണ് ഫ്ളാറ്റില്‍ നിന്ന് ചാടി മരിച്ചത്.
ബെംഗളൂരു: ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ആത്മഹത്യയ്ക്ക് കാരണം ഭര്തൃപീഡനമാണെന്ന പരാതിയുമായി ബന്ധുക്കള്‍. എച്ച്സിഎല്ലില്‍ എഞ്ചിനീയറായ ഭവ്യ ഹന്ദയാണ് ഫ്ളാറ്റില്‍ നിന്ന് ചാടി മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചത് കൊണ്ടാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് ഭവ്യയുടെ അമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭവ്യയും സഹപ്രവര്‍ത്തകനായ മോഹിത് വര്‍മ്മയും വിവാഹം കഴിച്ചത്. ദില്ലിയില്‍ വെച്ചായിരുന്നു വിവാഹം. ഇതിന് ശേഷം ഇരുവരും ജോലി സ്ഥലമായ ബെംഗളൂരുവിലേക്ക് പോന്നു. ഈയിടെ ഭര്‍തൃവീട്ടുകാര്‍ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്ന് ഭവ്യയുടെ അമ്മ സോണിയ ഹന്ദ പറയുന്നു.

രാവിലെ നേരത്തെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യാത്തതിനും, ജീന്‍സ് ധരിയ്ക്കുന്നതിനും വരെ ഭര്‍ത്താവും വീട്ടുകാരും ഭവ്യയെ കുറ്റപ്പെടുത്താറുണ്ടായിരുന്നത്രേ. ഭര്‍ത്താവിന് നല്‍കാനായി സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങി നല്‍കിയിരുന്നു. യുവതിയുടെ ശരീരത്തിലുള്ള പാടുകള്‍ ശാരീരിക മര്‍ദ്ദനത്തെ തുടര്‍ന്ന് ഉണ്ടായതാണെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഭവ്യയുടെ വീട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവ് മോഹിത്, അമ്മ രജനി, അച്ഛന് ധീരജ് എന്നിവരെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications