കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയില്‍ തോറ്റതിന് 22 പേരെ വാളെടുത്ത് വെട്ടിയ ടെക്കിയെ പോലീസ് വെടിവെച്ചുകൊന്നു

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: പരീക്ഷയില്‍ തോറ്റതിന്റെ മനപ്രയാസം കാരണം സോഫ്റ്റ് വെയര്‍ എഞ്ചീനീയര്‍ 22 പേരെ വാളെടുത്ത് വെട്ടി. ഐ ടി നഗരമായ ബെംഗളൂരുവിലാണ് സംഭവം. വെട്ടേറ്റവരില്‍ ടെക്കിയുടെ മാതാപിതാക്കളും രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടും. വെട്ടേറ്റ പലരുടെയും നില ഗുരുതരമാണ്. കരിംനഗറിലുള്ള ലക്ഷ്മിനഗര്‍ സ്വദേശി ബല്‍വിന്ദര്‍ സിംഗ് എന്ന ബാബ്ലുവാണ് ഈ അക്രമം കാണിച്ചത്.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പരാജയപ്പെട്ട ഇയാള്‍ കുറച്ച് കാലമായ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ച് വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരിവിലുള്ള ഒരു അന്താരാഷ്ട്ര ഐ ടി കമ്പനിയില്‍ ജോലി ചെയ്യുകയാണ് ബല്‍വിന്ദര്‍ സിംഗ്. ചികിത്സാ കാര്യങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ ഒരു മാസത്തോളമായി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയാണ് ഇയാള്‍.

murder

ചൊവ്വാഴ്ച രാവിലെ ഇയാള്‍ ഒരു വാളെടുത്ത് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. പിന്നീട് റോഡിലിറങ്ങിയ ശേഷം കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടി. രണ്ട് പോലീസ് കോണ്‍സ്റ്റിബിള്‍മാര്‍ക്കും വെട്ടേറ്റു. സംഭവം കണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് സാരഥിയാണ് ബല്‍വിന്ദര്‍ സിംഗിനെ വെടിവെച്ചത്. വാള് കൊണ്ടുള്ള പ്രയോഗത്തില്‍ ബല്‍വിന്ദര്‍ സിംഗിനും പരിക്കേറ്റിട്ടുണ്ട് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വെടിയേറ്റ ബല്‍വിന്ദര്‍ സിംഗിനെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ഇയാള്‍ മരിച്ചു. വാള് കൊണ്ട് വെട്ടേറ്റ ബല്‍വിന്ദര്‍ സിംഗിന്റെ അച്ഛന്റെ നില അതീവ ഗുരുതരമാണ് എന്ന് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് രാമ റാവു പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Techie attacks people with sword before being shot in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X