തിരക്കുകൂട്ടിയത് ചിത്രമെടുക്കാന്‍; വാഹനമിടിച്ചുവീണ ടെക്കി ചികിത്സ ലഭിക്കാതെ രക്തംവാര്‍ന്നു മരിച്ചു
പൂണെ: വാഹനമിടിച്ചുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിച്ചു. കഴിഞ്ഞദിവസം പൂണെ ഇന്ദ്രായണി കോര്‍ണറിലാണ് ഞെട്ടിക്കുന്ന സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് അജ്ഞാത വാഹനമിടിച്ചുവീണ് മുപ്പത് മിനിറ്റോളം റോഡില്‍ കിടന്നാണ് മരിച്ചത്.
പൂണെയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സതീഷ് പ്രഭാകര്‍(25) ആണ് മരിച്ചത്. സുഹൃത്തുക്കളെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സതീഷിന് അപകടമുണ്ടായത്. അപകടമുണ്ടായശേഷം യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സമീപത്തുണ്ടായിരുന്നവര്‍ ചിത്രമെടുക്കാനും വീഡിയോ പകര്‍ത്താനുമാണ് ശ്രമിച്ചത്.

അതുവഴിവന്ന ഡോ. കീര്‍ത്തിരാജ് ആണ് യുവാവിനെ വഴിയരികില്‍ നിന്നും ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നടത്തിയ അദ്ദേഹം യുവാവിനെ ഒരു ഓട്ടോയില്‍ കയറ്റി ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഓട്ടോ റിക്ഷയില്‍ കേവലം 15 മിനിറ്റുമാത്രം സഞ്ചരിച്ചാല്‍ ആശുപത്രിയിലെത്താമെന്നിരിക്കെ 30 മിനിറ്റോളം വഴിയില്‍ കിടന്നതാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. യുവാവിനെ ഇടിച്ചുവീഴ്ത്തിയ വാഹനം ഏതാണെന്ന് കണ്ടെത്തിയില്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറയിച്ചു.
More From
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications