Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുജിയുടെ വാക്കില്‍ ടെക്കി ദമ്പതികളുടെ ജീവിതം 'നീലമയം' !ഒടുവില്‍ ഭാര്യ വിവാഹമോചനത്തിന്....

നീലനിറമാണ് ബംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതത്തില്‍ കല്ലുകടിയായി മാറിയത്.

ബംഗളൂരു: ഗുരുജിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാം നീലയാക്കിയ ടെക്കി ദമ്പതികള്‍ വിവാഹമോചനത്തിന്റെ വക്കില്‍. നിങ്ങള്‍ സംശയിക്കുന്ന പോലെയുള്ള 'നീല'യല്ല ഇതിലെ വില്ലന്‍. നീലനിറമാണ് ബംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതത്തില്‍ കല്ലുകടിയായി മാറിയത്. മാസം ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഭര്‍ത്താവ് ഗുരുജിയുടെ കടുത്ത വിശ്വാസിയായതോടെയാണ് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ഭാര്യ ആരോപിക്കുന്നു.

30 വയസുകാരിയും ബംഗളൂരുവിലെ ഐടി ജീവനക്കാരിയുമായ നവീനയാണ് ഭര്‍ത്താവായ നിതിന്‍ വിശാല്‍ സിംഗില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കേസ് നല്‍കിയിരിക്കുന്നത്. നീലയാണ് ഭാഗ്യനിറമെന്ന് ഗുരുജി നിതിനോട് പറഞ്ഞതോടെ താമസിക്കുന്ന ഫഌറ്റും, ഫര്‍ണീച്ചറുകളുമെല്ലാം നിതിന്‍ നീല പെയിന്റടിച്ചു.

കാറിന്റെയും നിറം മാറ്റിയ ഇയാള്‍ വീട്ടിലെ നീല നിറമല്ലാത്ത വസ്ത്രങ്ങളെല്ലാം ആശ്രമത്തിലേക്ക് നല്‍കുകയും ചെയ്തു. നീല വസ്ത്രങ്ങള്‍ മാത്രം ധരിക്കണമെന്നാണ് നിതിന്‍ ഭാര്യയോടും മകളോടും ആവശ്യപ്പെട്ടത്. എല്ലാ ദിവസവും പുലര്‍ച്ചെ 2 മണിക്ക് എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കുളിച്ച ശേഷം രാവിലെ വരെ യോഗയും മറ്റും ചെയ്യുന്ന ഇയാള്‍ ഭാര്യയോടും ഇതെല്ലാം ചെയ്യാന്‍ നിര്‍ദേശിച്ചു. ഭര്‍ത്താവിന്റെ ഈ നിര്‍ദേശങ്ങള്‍ സഹിക്കാന്‍ കഴിയാതയതോടെ പോലീസില്‍ പരാതി നല്‍കിയ നവീന വിവാഹമോചനവും ആവശ്യപ്പെട്ടിട്ടുണ്ട്.

മാസം അഞ്ചു ലക്ഷത്തോളം വരുമാനം...

മാസം അഞ്ചു ലക്ഷത്തോളം വരുമാനം...

ടെക്കികളായ ഭര്‍ത്താവിനും ഭാര്യയ്ക്കും മാസം അഞ്ചു ലക്ഷം രൂപയുടെ വരുമാനമുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതരായ നിതിന്‍-നവീന ദമ്പതികള്‍ക്ക് ഒരു മകളുമുണ്ട്.

ഗുരുജിയുടെ ഭക്തന്‍...

ഗുരുജിയുടെ ഭക്തന്‍...

വളരെ സന്തോഷത്തോടെ മുന്നോട് പോകുകയായിരുന്ന ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഭര്‍ത്താവ്, ഗുരുജി എന്ന് വിളിക്കുന്ന ഒരു സ്വാമിയുടെ ഭക്തനായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ഭാര്യ ആരോപിക്കുന്നു.

എല്ലാം നീലമയമായി...

എല്ലാം നീലമയമായി...

നീലയാണ് ഭര്‍ത്താവിന്റെ ഭാഗ്യനിറമെന്ന് ഗുരുജി പറഞ്ഞതോടെയാണ് ഭര്‍ത്താവ് വീടിന്റെയും കാറിന്റെയുമെല്ലാം നിറം മാറ്റിയെന്നും, തന്റെയും മകളുടെയും നീല നിറമല്ലാത്ത എല്ലാ വസ്ത്രങ്ങളും വീട്ടില്‍ നിന്ന് ഒഴിവാക്കിയെന്നും ഭാര്യയുടെ പരാതിയിലുണ്ട്.

ജോലിക്കാര്യത്തില്‍ വീഴ്ചയില്ല...

ജോലിക്കാര്യത്തില്‍ വീഴ്ചയില്ല...

പുലര്‍ച്ചെ രണ്ട് മണിക്ക് എഴുന്നേറ്റ് കുളിച്ച ശേഷം യോഗയും മറ്റും ചെയ്യുന്ന ഭര്‍ത്താവ് ഇതെല്ലാം ചെയ്യാന്‍ ഭാര്യയെയും നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ നീല വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന നിതിന്‍ ജോലിക്ക് കൃത്യമായി പോകാറുണ്ടെന്നും നവീന പറയുന്നു.

ഭാര്യയാണ് തന്റെ ശക്തിയെന്ന് ഭര്‍ത്താവ്...

ഭാര്യയാണ് തന്റെ ശക്തിയെന്ന് ഭര്‍ത്താവ്...

പ്രശ്‌നങ്ങള്‍ സഹിക്കാനാവാതെ വന്നതോടെയാണ് നവീന വിവാഹമോചനത്തിന് കേസ് നല്‍കിയത്. എന്നാല്‍ ഭാര്യയുമായി വിവാഹമോചനത്തിന് തയ്യാറല്ലെന്നാണ് ഭര്‍ത്താവിന്റെ നിലപാട്. വരും വര്‍ഷങ്ങളില്‍ ഭാര്യയാണ് തന്റെ ശക്തിയും ഭാഗ്യവുമെന്നാണ് ഗുരുജി പറഞ്ഞിരിക്കുന്നതെന്നുമാണ് നിതിന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+