കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ഗൂഗ്ള്‍ ജീവനക്കാരനെ ജനക്കൂട്ടം അടിച്ചുകൊന്നു; ഖത്തറുകാരനെ മര്‍ദ്ദിച്ച് അവശനാക്കി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ 32കാരനായ ടെക്കിയെ അടിച്ചുകൊന്നു. സുഹൃത്തായ ഖത്തര്‍ പൗരനെ അടിച്ച് അവശനാക്കി. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരെന്ന് ആരോപിച്ചാണത്രെ കൊലപാതകവും മര്‍ദ്ദനവും. 32 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെത്തിയെന്ന് വാട്‌സ്ആപ്പില്‍ പ്രചാരണമുണ്ടായിരുന്നു.

തുടര്‍ന്നാണ് ടെക്കികളുടെ സംഘത്തെ ജനക്കൂട്ടം കാണുന്നത്. ഖത്തറുകാരന്‍ ഒരു കുട്ടിക്ക് ചോക്ലേറ്റ് കൊടുത്തതാണ് പ്രശ്‌നമായതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയിലാണ്. കര്‍ണാടകയിലെ ബിദാറില്‍ നടന്ന സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ...

ടെക്കി സംഘത്തിന്റെ യാത്ര

ടെക്കി സംഘത്തിന്റെ യാത്ര

32കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനിയര്‍ മുഹമ്മദ് അസം ഖത്തര്‍ പൗരനടക്കമുള്ള നാല് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വരവെയാണ് സംഭവം. ഗുഗ്ള്‍ ജീവനക്കാരനാണത്രെ അസം. ബിദാറിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി. അവിടെ കണ്ട ചില കുട്ടികള്‍ക്ക് ഖത്തര്‍ പൗരന്‍ മുഹമ്മദ് സലാം ചോക്ലേറ്റ് നല്‍കി.

ചോക്ലേറ്റ് നല്‍കിയതാണ് പ്രശ്‌നം

ചോക്ലേറ്റ് നല്‍കിയതാണ് പ്രശ്‌നം

ചോക്ലേറ്റ് നല്‍കി മയക്കി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ പ്രചാരണമുണ്ടായിരുന്നു. കാറിലുണ്ടായിരുന്നവര്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് കൊടുത്തത് കണ്ടവര്‍ വാട്‌സ് ആപ്പില്‍ ഇക്കാര്യം പ്രചരിപ്പിച്ചു. മുര്‍ക്കി ഗ്രാമത്തിലെത്തിയപ്പോഴാണ് ഈ സംഭവങ്ങള്‍. തുടര്‍ന്ന് ജനം ടെക്കിയെയും സംഘത്തെയും തടയുകയായിരുന്നു.

പിന്തുടര്‍ന്ന് പിടികൂടി

പിന്തുടര്‍ന്ന് പിടികൂടി

ജനങ്ങളും കാറിലുണ്ടായിരുന്നവരും തമ്മില്‍ തര്‍ക്കമായി. ടെക്കിയും സംഘവും തിടുക്കത്തില്‍ കാറില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു. മല്‍സര ഓട്ടത്തിനിടെ ഒരു ബൈക്ക് കാറില്‍ തട്ടി വയലിലേക്ക് മറിഞ്ഞു. ഇതോടെ കൂടുതല്‍ പേര്‍ സംഘടിച്ചെത്തി കാറിലുണ്ടായിരുന്നവരെ തടഞ്ഞ് പുറത്തേക്ക് വലിച്ചിട്ടു.

ആരും രക്ഷിച്ചില്ല, എല്ലാവരും കാഴ്ചക്കാര്‍

ആരും രക്ഷിച്ചില്ല, എല്ലാവരും കാഴ്ചക്കാര്‍

കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നൂറോളം ഗ്രാമീണര്‍ അവിടെ സംഘടിച്ചിരുന്നു. ആരും മര്‍ദ്ദനം തടയാനോ യുവാക്കളെ രക്ഷിക്കാനോ ശ്രമിച്ചില്ല. ഏറെ നേരത്തിന് ശേഷമാണ് പോലീസ് എത്തിയത്. അപ്പോഴേക്കും മുഹമ്മദ് അസം മരിച്ചിരുന്നു.

 രണ്ടുവയസുകാരന്റെ പിതാവ്

രണ്ടുവയസുകാരന്റെ പിതാവ്

ഖത്തര്‍ പൗരനെ അടക്കം നാലുപേരെയും മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. ഇവരെ പോലീസ് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അസമിന്റെ സഹോദരന്‍ അക്രം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അസമിന് രണ്ടുവയസുള്ള ഒരു കുട്ടിയുണ്ട്.

സ്ത്രീകളും അറസ്റ്റില്‍

സ്ത്രീകളും അറസ്റ്റില്‍

അസമിന്റെ ബന്ധുക്കള്‍ തന്നെയാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍. എല്ലാവരും വിവിധ കമ്പനികളില്‍ ജീവനക്കാരാണ്. ഖത്തര്‍ പൗരന്‍ ഇവരുടെ സുഹൃത്താണ്. മര്‍ദ്ദനമേറ്റ ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. 32 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും അറസ്റ്റിലായിട്ടുണ്ട്. സ്ത്രീകളും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ അടിച്ചുകൊന്നത് അഞ്ചുപേരെ

മഹാരാഷ്ട്രയില്‍ അടിച്ചുകൊന്നത് അഞ്ചുപേരെ

വാട്‌സ് ആപ്പിലെ വ്യാജ പ്രചാരണം കാരണമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങലില്‍ 20ലധികം പേരാണ് അടിയേറ്റ് മരിച്ചത്. മഹാരാഷ്ട്രയിലെ ധുലെയിലാണ് ഏറ്റവം ഒടുവില്‍ അടിച്ചുകൊന്നത്. അഞ്ചുപേരെയാണ് അവിടെ ജനക്കൂട്ടം അടിച്ചുകൊന്നത്. ഈ കൊലാപതകത്തിന്റേതെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നുണ്ട്.

കോഴിക്കോട് ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, മരങ്ങള്‍ കടപുഴകി, മലയോരം ഇരുട്ടില്‍!! വീടുകള്‍ തകര്‍ന്നുകോഴിക്കോട് ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, മരങ്ങള്‍ കടപുഴകി, മലയോരം ഇരുട്ടില്‍!! വീടുകള്‍ തകര്‍ന്നു

English summary
Techie Beaten To Death By Mob In Karnataka Qatar Citizens Injured, After WhatsApp Rumours,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X