ഹിന്ദു തീവ്രവാദം: ഐടി ജിവനക്കാരനെ തല്ലിക്കൊന്നു
മുംബൈ: മുംബൈയില്‍ ഹിന്ദുതീവ്രവാദം. ശിവസേന നേതാവ് ബാല്‍ താക്കറെയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുസ്ലീം ഐടി ജീവനക്കാരനാണ് വധിക്കപ്പെട്ടത്.
പൂനെയിലെ ഐടി കമ്പനി ജീവനക്കാരനായ മുഹ്‌സിന്‍ സാദിഖ് ഷേയ്ഖ് എന്ന 24 കാരന്‍ ആണ് കൊല്ലപ്പെട്ടത്. ശിവസേന നേതാവ് ബാല്‍ താക്കറെയേയും , ഛത്രപതി ശിവജിയേയും പരിഹസിച്ചു എന്നാരോപിച്ച് 25 ഓളം ആളുകള്‍ ചേര്‍ന്ന് മുഹ്‌സിനെ മര്‍ദ്ദിക്കുകയായിരുന്നു.

ഹിന്ദു രാഷ്ട്ര സേനയാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ ഏഴ് ഹിന്ദു രാഷ്ട്ര സേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകുമെന്നാണ് സൂചന.
തീവ്ര ഹിന്ദുത്വ സംഘടനയാണ് ഹിന്ദു രാഷ്ട്ര സേന. ജൂണ്‍ 1 ഞായറാഴ്ച രാത്രി സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് മുഹ്‌സിനെ ഇവര്‍ ആക്രമിച്ചത്. ഹോക്കി സ്റ്റിക്കുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്.
ഹിന്ദു രാഷ്ട്ര സേന സ്ഥാപക നേതാവ് ധനഞ്ജയ് ജയറാം ദേശായിക്കെതിരെ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്നതായി നേരത്തെ തന്നെ ആരോപണങ്ങള്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് പോലീസ് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഉന്ന ഗൂഢാലോചനയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications