കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പോസ്റ്റ്: മുസ്ലിംടെക്കിയെ തല്ലിക്കൊന്നു

Google Oneindia Malayalam News

പുനെ: അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് മുസ്ലിം യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. താക്കറെയ്ക്ക് പുറമെ ഛത്രപതി ശിവജിയുടെയും ഹിന്ദു ദൈവങ്ങളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടത്രെ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വാട്‌സ് ആപ്പിലും ഷെയര്‍ ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

മോഹ്‌സീന്‍ സാദിഖ് ഷെയ്ഖ് എന്ന 24 കാരനാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സോലാപൂര്‍ സ്വദേശിയായ ഇയാള്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. എന്നാല്‍ മോഹ്‌സീന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് സുഹൃത്ത് റിയാസ് പറഞ്ഞു. പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് മോഹ്‌സീന് നേരെ ആക്രമണം ഉണ്ടായത്.

facebook

നിസ്‌കാര തൊപ്പിയും താടിയും കണ്ടിട്ടാവണം ആള്‍ക്കൂട്ടം മോഹ്‌സീനെ ആക്രമിച്ചത് എന്നാണ് റിയാസ് പറയുന്നത്. മോഹ്‌സീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദു രാഷ്ട്ര സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഈ സംഘടനയുടെ തലവന്‍ ധനഞ്ജയന്‍ ദേശായിയും പിടിയിലായിട്ടുണ്ട്.

ചിത്രങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകള്‍ വേറെയും സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്ന അക്രമങ്ങളില്‍ ഇരുന്നൂറോളം പബ്ലിക് ബസ്സുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാമുദായിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ബോധപൂര്‍വ്വമാണ് മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതുന്നു.

English summary
Muslim techie killed by right wing mob over morphed Facebook posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X