കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: 31കാരി ടെക്കിയെ കഴുത്തുഞെരിച്ച് കൊന്നു, കൊലയാളി ക്യാമറയില്‍!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: പഞ്ചാബ് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 31 കാരിയായ കുസുമ റാണിയെ ആണ് ചൊവ്വാഴ്ച ബെംഗളൂരു കാഡുഗൊഡിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദില്ലിയിലെ ഐ ബി എമ്മില്‍ നിന്നും ആറ് മാസം മുമ്പ് ബെംഗളൂരുവിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി എത്തിയതാണ് ഇവര്‍.

സുഹൃത്ത് നിധി ശര്‍മയ്‌ക്കൊപ്പമാണ് കുസുമ റാണി കാഡുഗൊഡിയില്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നിധി ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുസുമ റാണിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒലിപ്പിച്ച നിലയിലായിരുന്നു കുസുമ റാണി. നിധി ശര്‍മയാണ് ഒച്ച വെച്ച് ആളെക്കൂട്ടിയത്.

bglr-techie

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരു മണിക്കും ഇടയില്‍ കുസുമ റാണിയെ ഒരാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ സന്ദര്‍ശിച്ചിരുന്നു. ഇയാള്‍ മൂന്ന് മണിയോടെയാണ് തിരിച്ചുപോയത്. അപ്പാര്‍ട്ട്‌മെന്റിലെ സി സി ടി വി ക്യാമറയില്‍ ഇയാളുടെ രൂപം പതിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റിയുടെ അടുത്ത് വന്ന് കുസുമ റാണി തന്നെയാണ് ഇയാളെ കൂട്ടിക്കൊണ്ടുപോയതെന്നാണ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്ന വിവരം. ഇയാളാണ് കൊലപാതകി എന്നാണ് പോലീസ് സംശയിക്കുന്നത്.

കാഡുഗൊഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ കൊലപാതകിയെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് പോലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പണമോ മറ്റ് സാധനങ്ങളോ നഷ്ടമായിട്ടില്ല. മുറിയില്‍ നിന്നും ലഭിച്ച നീളന്‍ മുടി പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുസുമ റാണിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പോലീസ് പരിശോധിക്കുന്നതായി ഡി സി പി എം ബി ബൊരലിംഗയ്യ അറിയിച്ചു.

English summary
Techie murdered in apartment in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X