പ്രണയം തകർന്നു, കാമുകിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി,പിന്നീട് ചെയ്തത് !!!
വ്യാജ പ്രൊഫൈലില്‍ അശ്ലീല ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു.
കൊല്‍ക്കത്ത: പ്രണയം തകര്‍ന്നതിന് കാമുകിയോട് പക വീട്ടാന്‍ ഇറങ്ങി തിരിച്ച കാമുകന്‍ അറസ്റ്റില്‍. കാമുകിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി, അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഇയാള്‍.

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ സുദീപ് കുമാര്‍ ദത്തും കാമുകിയും ഒരേ കമ്പനിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇവര്‍ തമ്മിലുള്ള പ്രണയം തകര്‍ന്നു.

പ്രണയം തകര്‍ന്നെങ്കിലും ഇയാള്‍ യുവതിയെ ശല്യപ്പെടുത്തികൊണ്ടിരുന്നു. പക വീട്ടാനായി യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫല്‍ ഉണ്ടാക്കി.

വ്യാജ പ്രൊഫൈലില്‍ അശ്ലീല ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. ഒപ്പം യുവതിയുടെ ഫോണ്‍ നമ്പറും കൊടുത്തു.

യുവതിയുടെ നമ്പറിലേക്ക് നിരവധി കോളുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് വ്യാജ പ്രൊഫൈലിന്റെ കാര്യം ഇവര്‍ അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.

പ്രൊഫൈലിലെ വിവരങ്ങള്‍ പരിശോധിച്ച പോലീസിന് സുദീപ് ദത്ത് ആണ് പ്രൊഫൈല്‍ ഉണ്ടാക്കിയത് എന്ന് മനസ്സിലായി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications