കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ഡോക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ച ടെക്കി അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: വനിതാ ഡോക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പേരില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. യുകെയില്‍ ജോലി ചെയ്യുന്ന അസോക് കുമാര്‍(40) ആണ് അറസ്റ്റിലായത്. അശോക് കുമാര്‍ ഏറെനാളായി ഒരു വനിതാ ഡോക്ടറുമായി സൗഹൃദത്തിലായിരുന്നു. ഇതേ തുടര്‍ന്ന് അവരുമായുള്ള വിവാഹം ആലോചിക്കുന്നതിനായാണ് അടുത്തിടെ ഇന്ത്യയിലെത്തിയത്.

എന്നാല്‍, ഡോക്ടറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതോടെ യുവതിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. തുടക്കത്തില്‍ താന്‍ അത് അവഗണിച്ചെങ്കിലും നിരന്തരം അശ്ലീല സന്ദേശങ്ങള്‍ക്കൊപ്പം ഭീഷണിയും വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ഡോക്ടര്‍ പറഞ്ഞു.

arrest
ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം തുടങ്ങിയവ നേരത്തെ തന്നെ ഇരുവരും കൈമാറിയിരുന്നു. ഏതുകാരണത്താലാണ് വിവാഹം മുടങ്ങിയതെന്ന് വ്യക്തമല്ല. വനിതാ ഡോക്ടറുടെ ചില പിടിവാശികളാണ് വിവാഹം മുടങ്ങാന്‍ ഇടയായതെന്ന് ടെക്കി തന്റെ ചില സുഹൃത്തുക്കളോട് പറഞ്ഞതായി പോലീസ് പറഞ്ഞു.

വിവാഹം മുടങ്ങിയത് പ്രതികാര നടപടിയെന്നോണം ഡോക്ടറുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അശോക് കുമാര്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഡോക്ടറുടെ പേരില്‍ വ്യാജ ഇ മെയില്‍ അക്കൗണ്ട് ഉണ്ടാക്കിയശേഷമായിരുന്നു സന്ദേശമയച്ചത്. യുവതിയുടെ പരാതി വിശദമായി അന്വേഷിച്ചശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English summary
Techie sends vulgar messages, Techie woman doctor hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X