Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബാംഗങ്ങള്‍ക്കെല്ലാം എയ്ഡ്‌സ്; ടെക്കി ഭാര്യയെയും മക്കളെയും തീകൊളുത്തി കൊന്നു

ഭോപ്പാല്‍: കുടുംബാംഗങ്ങള്‍ക്കെല്ലാം എച്ച്‌ഐവി ബാധിച്ചെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഒരു എഞ്ചിനീയര്‍ ഭാര്യയെയും മക്കളെയും തീ കൊളുത്തി കൊലപ്പെടുത്തി. മാര്‍ച്ച് മൂന്നിന് ഭോപ്പാലില്‍ നിന്ന് 250 കിലോമിറ്റര്‍ അകലെ ബിദല്‍ ജില്ലയിലായിരുന്നു സംഭവം. സംഭവത്തിനുശേഷം നാടുവിട്ട എഞ്ചിനീയര്‍ കഴിഞ്ഞദിവസം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇയാള്‍ സംഭവം തുറന്നു പറഞ്ഞു. ഏഴു മാസങ്ങള്‍ക്ക് മുന്‍പ് 39കാരനായ യുവാവും ഭാര്യയും എച്ച്‌ഐവി ടെസ്റ്റ് നടത്തിയിരുന്നു. അതില്‍ പോസിറ്റീവ് എന്ന് കണ്ടെത്തിയതോടെ ഒമ്പതും രണ്ടും വയസുള്ള കുട്ടികള്‍ക്കും ടെസ്റ്റ് നടത്തി. കുട്ടികളും എയ്ഡ്‌സ് ബാധിതരാണെന്ന് അറിഞ്ഞതോടെ തങ്ങള്‍ തകര്‍ന്നു പോയതായി യുവാവ് പറഞ്ഞു.

hiv-aids

സമൂഹത്തിന്റെ അവഗണ ഒഴിവാക്കാനായി ഭാര്യയുമായി ചേര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി ഇയാള്‍ കുടുംബത്തോടൊപ്പം ഫെബ്രുവരി 28ന് അമരാവതിയിലെ കുടുംബ വീട്ടിലേക്ക് യാത്ര തിരിച്ചു. തിരിച്ചുവരുമ്പോള്‍ വഴിയരുകില്‍ കാര്‍ നിര്‍ത്തിയിട്ട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടരുന്നതിനിടെ യുവാവ് ഡോര്‍ തുറന്നു രക്ഷപ്പെടുകയും ചെയ്തു.

മക്കളെയും ഭാര്യയെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് എഞ്ചിനീയര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തിനുശേഷം മുംബൈയ്ക്കും പിന്നീട് നാഗ്പൂരിലേക്കും കടന്ന പ്രതി നാട്ടില്‍ തിരിച്ചെത്തി സംഭവിച്ചത് തുറന്നു പറയുകയായിരുന്നു. പോലീസ് പിടിയിലുള്ള പ്രതിയെ എച്ച്‌ഐവി ടെസ്റ്റിന് അടുത്തദിവസം തന്നെ വിധേയനാക്കും. അതേസമയം, പ്രതിയുടെ ഭാര്യയുടെ ബന്ധുക്കള്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+