ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതി മരിച്ചു
ബാംഗ്ലൂര്‍: ഫ്ളാറ്റിന്റെ ഒരു ബാല്‍ക്കണിയില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ യുവതി വീണ് മരിച്ചു. ബാംഗ്ലൂരിലെ സഹാകര്‍നഗറില്‍ 2013 ഒക്ടോബര്‍ 2 നാണ് സംഭവം. അമേരിക്കയില്‍ സോഫ്‌റ്റ്വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന കവിത എസ് അറുമുഖം ആണ് മരിച്ചത്. 31 വയസ്സായിരുന്നു.
സുഹൃത്തും വൈല്‍ഡ്‌ലൈഫ് ഫിലിം മേക്കറും ആയ കല്യാണ്‍ വര്‍മയുടെ ഫ്ളാറ്റില്‍ നിന്നാണ് കവിത താഴേക്ക് വീണത്. ഒരു പാര്‍ട്ടിക്ക് ശേഷം മറ്റൊരു സുഹൃത്തായ ഡോ. വിദ്യക്കൊപ്പമാണ് കവിത കല്യാണ്‍ വര്‍മയുടെ ഫ്ളാറ്റില്‍ എത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തങ്ങള്‍ ഫ്ളാറ്റിലെത്തിയതെന്ന് കല്യാണ്‍ വര്‍മ പറഞ്ഞു. പിന്നീട് രണ്ടെകാല്‍ വരെ കവിത ബാല്‍ക്കണിയില്‍ നില്‍ക്കുന്നത് കണ്ടു. കിടക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നോക്കിയതിന് ശേഷം നോക്കുമ്പോള്‍ കവിതയെ കാണുന്നില്ലായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ ആണ് താഴെ വീണ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയതെന്നും കല്യാണ്‍ വര്‍മ പറഞ്ഞു.

തലക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കിടപ്പ് മുറിയുടെ ബാല്‍ക്കണിയില്‍ നിന്ന് ലിവിങ് റൂമിന്റെ ബാല്‍ക്കണിയിലേക്ക് ചാടുമ്പോള്‍ കാല്‍ വഴുതി വീണതാണെന്നാണ് കവിതയുടെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. ഏതാണ്ട് മൂന്നര അടിയുടെ വ്യത്യാസമേ ഇരു ബാല്‍ക്കണികളും തമ്മില്‍ ഉള്ളൂ.
എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ കവിത പത്ത് വര്‍ഷം മുമ്പാണ് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. പിന്നീട് അവിടെ തന്നെ ജോലി ചെയ്തു വരികയായിരുന്നു. ഇളയ സഹോദരിയുടെ വിവാഹത്തിനായാണ് കവിത ബാംഗ്ലൂരിലേക്ക് വന്നത്.












Click it and Unblock the Notifications