ഭാര്യയെ ശിക്ഷിക്കാന്‍ എസ്കോര്‍ട്ട് സൈറ്റില്‍ വിവരങ്ങള്‍ നല്കി; ഒടുവില്‍ പോലീസ് പിടിയില്‍
പൂനെ: സ്വയം കുഴിച്ച കുഴിയില്‍ വീഴുക എന്നു പറയാറില്ലേ അതിതാണ്. പൂനെ സ്വദേശിയായ സോഫ്ട് വെയര്‍ എന്‍ജിനീയറിനാണ് ഭാര്യയ്ക്ക് കടുത്ത ശിക്ഷ നല്കാന് നോക്കി ഒടുവില്‍ ശിക്ഷ സ്വയം ഏറ്റു വാങ്ങേണ്ടി വന്നത്. ഭാര്യയുമായി നിരന്തരവഴക്കുണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയുടെ ഫോട്ടോയും ഫോണ്‍ നമ്പറുമെല്ലാം എസ്കോര്‍ട്ട് സേവനം നല്കുന്ന സൈറ്റിനു കൈമാറുകയായിരുന്നു.
ഫോണിലേക്ക് അജ്ഞാതരുടെ വിളികളും അശ്ലീല സംഭാഷണങ്ങളും വന്നതോടെ യുവതി പോലീസില്‍ പരാതി നല്കി. യുവതിയുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ നല്‍കിയത് യുവതിയുടെ ഭര്‍ത്താവാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഛത്തിസ്ഗഡിലെ ബിലാസ്പൂര്‍ സ്വദേശിയായ പ്രതി രാജീവ് ഗാന്ധി ഇന്‍ഫോടെക്ക് പാര്‍ക്ക് ജീവനക്കാരനാണ്. ഇലക്ട്രോണിക് ഉപകരണത്തിന്റെ ഐ പി അഡ്രസ്സിനെ പിന്തുടര്ന്നാണ് ഇയാളുടെ ടാബില്‍ നിന്നാണ് വിവരങ്ങള്‍ നല്‍കിയതെന്ന് കണ്ടെത്തിയത്.
ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. യുവതിയും പൂനെയിലെ കമ്പനിയില്‍ സോഫ്ട്വെയര് എന്‍ജിനീയറാണ്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications