കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ ശിക്ഷിക്കാന്‍ എസ്‌കോര്‍ട്ട് സൈറ്റില്‍ വിവരങ്ങള്‍ നല്‍കി; ഒടുവില്‍ പോലീസ് പിടിയില്‍

  • By Pratheeksha
Google Oneindia Malayalam News

പൂനെ: സ്വയം കുഴിച്ച കുഴിയില്‍ വീഴുക എന്നു പറയാറില്ലേ അതിതാണ്. പൂനെ സ്വദേശിയായ സോഫ്ട് വെയര്‍ എന്‍ജിനീയറിനാണ് ഭാര്യയ്ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ നോക്കി ഒടുവില്‍ ശിക്ഷ സ്വയം ഏറ്റു വാങ്ങേണ്ടി വന്നത്. ഭാര്യയുമായി നിരന്തരവഴക്കുണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയുടെ ഫോട്ടോയും ഫോണ്‍ നമ്പറുമെല്ലാം എസ്‌കോര്‍ട്ട് സേവനം നല്‍കുന്ന സൈറ്റിനു കൈമാറുകയായിരുന്നു.

ഫോണിലേക്ക് അജ്ഞാതരുടെ വിളികളും അശ്ലീല സംഭാഷണങ്ങളും വന്നതോടെ യുവതി പോലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ നല്‍കിയത് യുവതിയുടെ ഭര്‍ത്താവാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

man

ഛത്തിസ്ഗഡിലെ ബിലാസ്പൂര്‍ സ്വദേശിയായ പ്രതി രാജീവ് ഗാന്ധി ഇന്‍ഫോടെക്ക് പാര്‍ക്ക് ജീവനക്കാരനാണ്. ഇലക്ട്രോണിക് ഉപകരണത്തിന്റെ ഐ പി അഡ്രസ്സിനെ പിന്തുടര്‍ന്നാണ് ഇയാളുടെ ടാബില്‍ നിന്നാണ് വിവരങ്ങള്‍ നല്‍കിയതെന്ന് കണ്ടെത്തിയത്.

ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. യുവതിയും പൂനെയിലെ കമ്പനിയില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറാണ്.

English summary
The Hinjewadi police have arrested a 35-year-old software engineer, a resident of Sus Road, for allegedly uploading the cellphone number of his wife on a website which offered escort services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X