കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ കുംബ്ലെ ബിജെപി സ്ഥാനാര്‍ത്ഥി?

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ ഒരു താരയുദ്ധത്തിന് തന്നെ വേദിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയും ഐടി വിദഗ്ധന്‍ നന്ദന്‍ നിലെകാനിയും തമ്മിലായാരിക്കും മത്സരം എന്നാണ് വാര്‍ത്തകള്‍.

ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ചെയര്‍മാനുമായ നന്ദന്‍ കോണ്‍ഗ്രസ്സിനോട് വളരെ അടുത്ത് നില്‍ക്കുന്ന ആളാണ്. യുപിഎയുടെ പല പ്രധാന പദ്ധതികളിലും പങ്കാളിയാണ് നന്ദന്‍.

Anil Kumble

ബാംഗ്ലൂര്‍ സൗത്ത് ലോക്‌സഭ സീറ്റിലേക്കാണ് കോണ്‍ഗ്രസ് നന്ദന്‍ നിലകേനിയെ പരിഗണിക്കുന്നത്. ഇതേ സീറ്റലേക്ക് തന്നെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയെ മത്സരിപ്പിക്കാന്‍ ബിജെപിയും ശ്രമിക്കുന്നത്.

നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഇത്. ഐടി നഗരമായ ബാംഗ്ലൂരിലെ ടെക്കികളുടെ വോട്ട് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നന്ദന്‍ നിലെകാനിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവിലെ എംപിയും പാര്‍ട്ടി നേതാവുമായ ആനന്ത് കുമാറിനെ ഹൂബ്ലിയേക്ക് മറ്റി ഇവിടെ കുംബ്ലെയെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ബാംഗ്ലൂര്‍ സൗത്ത് സീറ്റില്‍ നിന്ന തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ച ആളാണ് ആനന്ദ് കുമാര്‍.

കുംബ്ലയെ രംഗത്തിറക്കാന്‍ ആര്‍എസ്എസ് നേതൃത്വം കഠിന പ്രയത്‌നത്തിലാണെന്നാണ് വിവരം. ഇതുവഴി പാര്‍ട്ടിക്ക് 18 മുതല്‍ 20 വരെ സീറ്റുകള്‍ അധികം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടകത്തില്‍ ആകെ 28 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്.

നിലവില്‍ കര്‍ണാടക വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ ആണ് അനില്‍ കുംബ്ലെ. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ മേധാവി കൂടിയാണ് കുംബ്ലെ. 2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കുംബ്ലെ മത്സരിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു.

English summary
In the upcomming Loksabha election Congress is planning to contest Nandan Nilekani in Banglore South seat. At the same time BJP is planning to contest Anil Kumble.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X