ടെക്കികളായ 47കാരിയും 28കാരനും തമ്മിൽ പ്രണയം! സ്വകാര്യനിമിഷങ്ങൾ ബന്ധുക്കളുടെ വാട്സാപ്പിൽ...
കേസിന്റെ ഗൗരവം കണക്കിലെടുത്ത് യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.
ഹൈദരാബാദ്: യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ടെക്കിയായ 28കാരനെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദിലെ ഗാട്കേസർ പോലീസാണ് 47കാരിയുടെ പരാതിയിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. കേസിൽ അന്വേഷണം പൂർത്തിയായാൽ മറ്റു വിശദാംശങ്ങൾ പുറത്തുവിടുമെന്നാണ് പോലീസ് അറിയിച്ചത്. ഹൈദരാബാദിലെ പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിലെ ജീവനക്കാരനായ 28കാരനെതിരെ അതേ കമ്പനിയിലെ ജീവനക്കാരി തന്നെയാണ് പരാതി നൽകിയത്.

ഫ്ലാറ്റിൽ...
ഹൈദരാബാദിലെ മൾട്ടിനാഷണൽ കമ്പനിയിലെ ജീവനക്കാരനായ 28കാരൻ ഗാട്കേസറിലെ സംസ്കൃതി ടൗൺഷിപ്പിലെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.

അടുപ്പം...
പോലീസിൽ പരാതി നൽകിയ 47കാരിയും യുവാവും ഒരേ കമ്പനിയിലെ ജീവനക്കാരാണ്. ജോലിസ്ഥലത്ത് വച്ചാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. പിന്നീട് ഈ പരിചയം വളർന്നതോടെ ഇരുവരും തമ്മിൽ അടുപ്പത്തിലായി.

ലൈംഗിക ബന്ധവും...
യുവാവുമായി അടുപ്പത്തിലായ 47കാരി പിന്നീട് ഇയാളോടൊപ്പം ഫ്ലാറ്റിലും താമസിച്ചിരുന്നു. ഇവിടെവച്ചും മറ്റു പലസ്ഥലങ്ങളിൽ വച്ചും ഇരുവരും തമ്മിൽ ശാരീരികമായി ബന്ധപ്പെടുകയും ചെയ്തു.

അറിയാതെ...
എന്നാൽ ഇരുവരും തമ്മിലുള്ള സ്വകാര്യനിമിഷങ്ങൾ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നത് യുവതി അറിഞ്ഞിരുന്നില്ല. പലദിവസങ്ങളിലായി ഒട്ടേറെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളുമാണ് യുവാവ് മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയിരുന്നത്.

കൂട്ടുകാർ...
യുവതിയുമൊത്തുള്ള സ്വകാര്യ വീഡിയോകൾ യുവാവ് കൂട്ടുകാർക്കും അയച്ചുകൊടുത്തിരുന്നു. ഈ വീഡിയോകളാണ് പിന്നീട് അശ്ലീല സൈറ്റുകളിലും സോഷ്യൽമീഡിയയിലും വൈറലായി മാറിയത്. എന്നാൽ തന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് യുവതി സംഭവമറിഞ്ഞത്.

ബന്ധുക്കൾ...
തന്റെ ബന്ധുക്കളുടെ വാട്സാപ്പിൽ ഈ വീഡിയോ ലഭിച്ചതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലായതെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. വീഡിയോ പ്രചരിക്കുന്നത് ബന്ധുക്കളാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്നും യുവതി പറയുന്നു.

പോലീസ്
ഗാട്കേസർ പോലീസ് സ്റ്റേഷനിലാണ് യുവതി 28കാരനായ ടെക്കിക്കെതിരെ പരാതി നൽകിയത്. ഉടൻതന്നെ പോലീസ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഇനിയും...
സംഭവത്തിൽ 28കാരനായ ടെക്കി മാത്രമല്ല, ഒട്ടേറേപേരെ പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസിൽ അന്വേഷണം നടക്കുകയാണെന്നും, അറസ്റ്റ് ഉടനുണ്ടാകുമെന്നും ഗാട്കേസർ പോലീസ് അറിയിച്ചു.


Click it and Unblock the Notifications