പുലര്‍ച്ചെ 4മണി ഷിഫ്റ്റിന് പോകുകയായിരുന്ന ടെക്കികളെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു!
പുനെ: അതിരാവിലെ 4 മണിക്കുള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറാനായി ഓഫീസിലേക്ക് പോകുകായിരുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി. പുനെയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘം സ്കൂട്ടറില്‍ പോകുകയായിരുന്ന ടെക്കികളെ തടഞ്ഞുനിര്‍ത്തി പണവും 25500 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി.
തിങ്കളാഴ്ച രാവിലെ 3.30 ഓടെ ഗ്രീന്‍ വാലി കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിക്ക് മുന്പില് വെച്ചാണ് സംഭവം ഉണ്ടായത്. കോലാപൂര്‍ സ്വദേശിയായ വിരാജ് നിതിന്‍ എന്ന 24കാരനും സുഹൃത്തുമാണ് ആക്രമണത്തിന് ഇരയായത്. ഖാദി മെഷീന് ചൗക്കില്‍ നിന്നും 3.15 ഓടെ സുഹൃത്തിനെ കയറ്റിയ ശേഷം വരികയായിരുന്നു താനെന്ന് വിരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

തുണി കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു അക്രമികള്‍. നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ താന്‍ കൈയ്യിലുണ്ടായിരുന്ന 500 രൂപ കൊടുത്തു എന്ന് വിരാജ് പറഞ്ഞു. കൂടെയുണ്ടായിരുന്ന ആള് മാലയും മോതിരങ്ങളും ഊരിക്കൊടുത്തു. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ പരാതിപ്പെട്ടതനുസരിച്ച് പുനെ പോലീസ് കേസെടുത്തു. മോഷ്ടിച്ച കാറിലാണ് അക്രമികളെത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം പറയുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications