കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവത്സര രാത്രിയില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു

  • By Aami Madhu
Google Oneindia Malayalam News

ഗുരുഗ്വോണ്‍: ആരവല്ലി മലനിരകളില്‍ വെച്ച് 16 കാരിയെ പുതുവത്സര രാത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മനേസര്‍ ടൗണിലെ കാസന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ആരവല്ലിയുടെ മുകളില്‍ പുതുവത്സര രാവ് ആഘോഷിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. സംഭവത്തില്‍ പ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. ശ്രാവണ്‍ കുമാര്‍ (34),നിതേഷ് മിശ്ര (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

rape23

പ്രദേശത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ആരവല്ലിയേക്ക് എത്തിയ പെണ്‍കുട്ടിയും സുഹൃത്തും സെല്‍ഫിയെടുക്കുന്നതിനിടയില്‍ പ്രതികള്‍ ശല്യം ചെയ്യുകയായിരുന്നു. ഇരുവരും ഇത് ​എതിര്‍ത്തതോടെ ആണ്‍കുട്ടിയെ കായികമായി കീഴ്പ്പെടുത്തി മിശ്ര പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു.

ഇരുവരും രക്ഷിക്കാന്‍ ആവശ്യപ്പെട്ട് ബഹളം വെച്ചതോടെ പ്രദേശത്തുള്ളവര്‍ എത്തി പ്രതികളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ലൈംഗികാതിക്രമത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയും സുഹൃത്തും പോലീസിനോട് പറഞ്ഞു. എന്നാല്‍ അത്തരം വീഡിയോകള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി.പ്രതികളുടെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

English summary
Teen Abducted act gang raped in aravalli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X