ഐസിയുവില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ജീവനക്കാരന് അറസ്റ്റില്‍
ലഖ്നൊ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൗമാരക്കാരിയെ തീവ്രവപരിചരണ വിഭാഗത്തില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. ആശുപത്രി ജീവനക്കാരന് ഉള്‍പ്പെടെ നാല് പേര് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അഞ്ച് ദിവസം മുമ്പാണ് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐസിയുവില്‍ പെണ്‍കുട്ടി മാത്രം ഉണ്ടായിരിക്കുമ്പോഴാണ് സംഭവം.
ഐസിയുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയതോടെയാണ് പെണ്‍കുട്ടി ഈ സംഭവങ്ങള്‍ രക്ഷിതാക്കളോട് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. ഹോസ്പിറ്റല്‍ ജീവനക്കാരനും മൂന്ന് സഹായികള്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഐസിയുവിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

രാത്രി പെണ്‍കുട്ടി തനിച്ചുള്ള സമയത്ത് ഐസിയുവിലേക്ക് എത്തിയ നാലു പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നിര്‍ബന്ധ പൂര്‍വ്വം ഇഞ്ജെക്ഷന് നല്കിയ ശേഷം കൈകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭവം ഡോക്ടറെ അറിയിച്ചതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചത്.
കഴിഞ്ഞ ആഴ്ച നഴ്സിംഗ് വിദ്യാര്‍ത്ഥിയെ പീഡിപ്പ കേസില്‍ വാര്‍ഡ് ബോയിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയും അറസ്റ്റിലായിരുന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. സഹോദരിക്കൊപ്പം ആശുപത്രിയിലെത്തിയ 17കാരിയാണ് പീഡനത്തിന് ഇരയായത്. ടെസ്റ്റുകള്‍ വിദ്യാര്‍ത്ഥിക്ക് ടെസ്റ്റ് നടത്താനെന്ന പേരില്‍ എമര്‍ജന്‍സി റൂമില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications