കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗശാലയില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി മരിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദ് മൃഗശാലയില്‍ വച്ച് സെല്‍ഫി എടുക്കുന്നതിനിടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പതിനാറുകാരനായ മഞ്ജീത് ചൗധരി എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ പാറയില്‍ വീണാണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം ചേച്ചിക്കും ഭര്‍ത്താവിനും ഒപ്പം മൃഗശാലയിലെത്തിയതായിരുന്നു മഞ്ജീദ്.

ബട്ടര്‍ഫ്‌ലൈ പാര്‍ക്കിനടുതെത്തിയ മഞ്ജീദ് സെല്‍ഫി എടുക്കാനായി മൂന്നിരട്ടി പൊക്കമുള്ള റോക്ക് ഫൗണ്ടിന്റെ മുകളില്‍ കയറുകയായിരുന്നു. പിന്നീട് കാല്‍ തെന്നി വെള്ളത്തിലേക്ക് വീണു. ഒസാമാന്യ ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചതകായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

Hyderabad Map

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് സംശയിക്കുന്നു. നാനാനൂറ് ഏക്കറില്‍ പരന്നു കിടക്കുന്ന മൃഗശാലയില്‍ 73 സുരക്ഷാ ജീവനക്കാരുണ്ട്. കഴിഞ്ഞ വര്‍ഷവും നിരവധി സെല്‍ഫി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തു നടന്ന 27 സെല്‍ഫി മരണങ്ങളില്‍ പകുതിയും ഇന്ത്യയിലാണ് നടന്നതെന്ന് വാഷ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉന്തു വണ്ടിയില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് മഞ്ജീതിന്റെ അച്ഛനമ്മമാര്‍ക്ക്. പത്ത് വര്‍ഷം മുമ്പാണ് ഇവര്‍ ഹൈദരാബാദിലേക്ക് കുടിയേറി പാര്‍ത്തത്. മൃഗശാലയിലെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് കുട്ടിക്ക് അപകടമുണ്ടായതെന്ന് ആരോപണം ഉണ്ടായി. എന്നാല്‍ മൃഗശാല അധികൃതര്‍ നിഷേധിച്ചു. സംശയകരമായ സാഹചര്യത്തിലുണ്ടായ മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

English summary
A schoolboy died on Tuesday after a fall allegedly while taking a selfie at the Hyderabad zoo. 16-year-old Manjeet Chowdhary, who had completed his Class 10 exams yesterday, was visiting the zoo with his older sister and brother-in-law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X