Get Updates
Get notified of breaking news, exclusive insights, and must-see stories!

പരലോകത്തിരുന്ന് ലൈക്കും കമന്‍റും കിട്ടിയാല്‍ മതിയോ?

റായ്പൂര്‍: സെല്‍ഫികള്‍ പോസ്റ്റി ലൈക്ക് വാരിക്കൂട്ടുന്നതിന് പിന്നാലെയാണ് കൗമാരക്കാര്‍. എന്ത് അപകടം പിടിച്ച സെല്‍ഫിയും പോസ്റ്റ് ചെയ്ത് ലൈക്ക് നേടുകയാണ് ഇവരുടെ ലക്ഷ്യം. ചിലരുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ അധികവും ഇത്തരം സെല്‍ഫികള്‍ തന്നെയാകും. സാഹസിക സെല്‍ഫി എടുക്കുന്നവര്‍ ചിലപ്പോള്‍ ഈ ശ്രമത്തിനിടെ മരിയ്ക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. പിന്നെ പരലോകത്തിരുന്ന് ലൈക്കും കമന്റും വാരിക്കൂട്ടാം. ഇത്തരത്തില്‍ സാഹസിക സെല്‍ഫി പകര്‍ത്തിയ 13കാരനാണ് സെല്‍ഫി കൊലപാതകങ്ങളുടെ അവസാനത്തെ ഇര.

സെല്‍ഫി ഭ്രമം ആളുകളെ കൊല്ലുന്നു എന്ന് പല പഠനങ്ങളും തെളിയിച്ചതാണ്. ഛത്തീസ്ഗഢിലെ ബിലാസ് പൂര്‍ ജില്ലയില്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ 13കാരന്‍ കൊല്ലപ്പെട്ടതാണ് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായത്. കേതന്‍ പൊഡ്ഡാര്‍ എന്ന വിദ്യാര്‍ഥിയാണ് ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്.

Ketan Poddar

ഉസ്ലാപൂര്‍ സബ്‌ സ്റ്റേഷനിലാണ് അപകടം. കേതന്റെ അച്ഛന്‍ സഞ്ജയ് ലോക്കോ പൈലറ്റാണ്. ട്രെയിനിനു മുകളില്‍ ഇരുന്ന് സെല്‍ഫിയെടുത്ത് കേതന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒട്ടേറെ ലൈക്കും കമന്റും കിട്ടിയതോടെയാണ് അല്‍പ്പം സാഹസികമായലോ എന്ന് കരുതി ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. സെല്‍ഫി എടുക്കുന്നതിനായി കൈ ഉയര്‍ത്തുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു.

സംഭവ സമയം മൂന്ന് സുഹൃത്തുക്കള്‍ കേതനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കേതന്‍ ഷോക്കേറ്റ് വീണ വിവരം ഇവര്‍ ആരോടും പറഞ്ഞില്ല, വൈകുന്നേരത്തോടെ കേതനെ കാണാതെ വീട്ടുകാര്‍ അന്വേഷണം തുടര്‍ന്നതോടെയാണ് കൂട്ടുകാര്‍ സംഭവങ്ങള്‍ പുറത്ത് പറഞ്ഞത്. വൈശാലി നഗറിലെ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ഒന്‍പതാംക്ളാസ് വിദ്യാര്‍ഥിയാണ് കേതന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+