നഗ്നചിത്രം പകര്‍ത്തിയ പ്രതികളെ പോലീസ് വെറുതെ വിട്ടു; മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി
ബെംഗളൂരൂ: 15 വയസുക്കാരിയെ തട്ടികൊണ്ടു പോയി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവാക്കളെ പോലീസ് വെറുതെ വിട്ടതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.
ശനിയാഴ്ച രാവിലെ നാലു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞു. സംഭവദിവസം തന്നെ പെണ്‍കുട്ടി നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നാലു യുവാക്കളെയും പോലീസ് വിട്ടയക്കുകയായിരുന്നു.

തിങ്കളാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിനു മുന്‍പ് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പ്രതികളുടെ പേരുകളും നടന്ന സംഭവങ്ങളും രേഖപ്പെടുത്തിയതാണ് പോലീസിനു പണിയായത്.
മകള്‍ നേരിട്ട് പരാതി നല്‍കിയിട്ടും അന്വേഷണം നടത്താതെ യുവാക്കളെ വിട്ടയച്ചതാണ് മരണത്തില്‍ എത്താന്‍ കാരണമെന്നും പോലീസും ഇതില്‍ കുറ്റക്കാരാണെന്നും പെണ്‍കുട്ടിയുടെ വീട്ടുക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications