Get Updates
Get notified of breaking news, exclusive insights, and must-see stories!

13കാരിയെ ഗര്‍ഭിണിയാക്കി; 2 പേര്‍ അറസ്റ്റില്‍

കുമളി: പീഡനങ്ങളുടെ തുടര്‍ക്കഥ തീരുന്നില്ല. കുമളിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അയല്‍വാസികളായ മണിയന്‍ മാരിയപ്പന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളില്‍ വച്ച് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പതിമൂന്നുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍മ്മാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും പൊലീസിനെയും വിവരം അറയിക്കുകയായിരുന്നു.

womam-abuse

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. തന്നെ നിരവധി പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പൊലീസ് പിടിയിലായ മണിയന്‍ അയാളുടെ വീട്ടില്‍ വച്ചും മാരിയപ്പന്‍ പെണ്‍കുട്ടിയുടെവീട്ടില്‍ വച്ചുമാണ് പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിക്കപ്പെടാനുണ്ട്. പീരിമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+