വ്യാജബോംബ് ഭീഷണി ആണ്‍കുട്ടി പിടിയില്‍

പ്രതിയുടെ പ്രായത്തെ സംബന്ധിച്ചും പൊലീസ് സംശയമുണ്ട്. പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ലെന്നാണ് പ്രതിയുടെ വാദം. ഇയാള്‍ മയക്കുമരുന്നിനടിമയാണെന്നും പൊലീസ് പറയുന്നു. നവംബര്‍ 24 നാണ് പ്രതി പൊലീസിനെ വിളിയ്ക്കുന്നത്. നവംബര്‍ 26 ന് പൊലീസ് പ്രതിയെ പിടികൂടി.
പ്രതിയ്ക്ക് സിംകാര്‍ഡ് ലഭിച്ചതിനെപ്പററി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന കുറച്ച് കാര്യങ്ങള്‍ കൂടി പൊലീസിന് മനസിലായത്. പ്രതിയ്ക്ക് സിം നല്‍കിയ ഡീലര്‍ മറ്റൊരു ഉപഭക്താവിന്റെ തിരിച്ചറിയല്‍ രേഖകളാണ് ഇതിനായി ഉപയോഗിച്ചത്. പൊലീസ് ആദ്യം തിരഞ്ഞെത്തിയതും സികാര്‍ഡിന്റെ ഉടമയെയായിരുന്നു.
എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരു സിം കാര്‍ഡ് എടുത്തിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെയാണ് അന്വേഷണം ഡീലറിലേയ്ക്ക് നീങ്ങിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ മറ്റൊരു ഉപഭോക്താവിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് പ്രതിയ്ക്ക് സിംകാര്‍ഡ് നല്‍കിയതെന്ന് ഡീലര്‍ പറയുന്നത്.












Click it and Unblock the Notifications