കുടുംബത്തോടെപ്പം മത്സരത്തിൽ പങ്കെടുത്ത പതിനാറുകാരനെ കരടി കടിച്ചു കൊന്നു!!
കുട്ടിയുടെ തെട്ടു പിന്നിൽ അമ്മയുണ്ടായിരുന്നു
ലോസ് ആഞ്ചലൻസ്: കൂട്ട മത്സര ഓട്ടത്തിനിടെ പതിനാറുകാരനെ കരടി കടിച്ചു കൊന്നു. അലാസ്കയിൽ ഞായറായാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾക്കൊപ്പം കൂട്ടയോട്ട മത്സരത്തിൽ പങ്കെടുത്ത പാട്രിക് കൂപ്പറാണ് കൊല്ലപ്പെട്ടത്.
ആഹ.. മലര്‍മിസ്സിന് മലയാളം മാത്രമേ അറിയാതെയുള്ളൂ.. തെലുങ്കില്‍ അസ്സല്‍ ഡബ്ബിങ്.. കാണൂ
പർവ്വതമേഖലയിലെ റോഡിലൂടെ ഓടുന്നതിനിടെയാണ് കുട്ടിക്ക് നേരെ കരടിയുടെ ആക്രമണം ഉണ്ടായത്. കാട്ടിൽ നിന്നും മലമ്പാതയിലേക്ക് ഇറങ്ങിയ കരടി പാട്രിക്കിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ കരടിയെ കണ്ട പാട്രിക് അതിനെ പിന്തുടരുകയായിരുന്നുവെന്നു, അത് തിരിഞ്ഞ് പാട്രിക്കിനെ ആക്രമിക്കുകയായിരുന്നുവെന്നും മത്സരത്തിൽ പങ്കെടുത്തയാൾ പൊലീസിനോട് പറഞ്ഞു.

കാട്ടുപാതയിൽ നിന്നും 500 മീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം നടക്കുമ്പോൾ പാട്രിക്കിന്റെ മാതാവ് തൊട്ടുപിറകിൽ ഉണ്ടായിരുന്നു. കാടിനരികിലൂടെയുള്ള പാതയിലൂടെയാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. അപകടം നടന്ന സ്ഥലം വന്യമൃഗങ്ങളുള്ള മേഖലയായിരുന്നു. സംഭവത്തിനുശേഷവും സമീപപ്രദേശത്ത് നിലയുറപ്പിച്ച കരടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചെങ്കിലും കാട്ടിനുള്ളിലേക്ക് കടന്നു കളയുകയായിരുന്നു.












Click it and Unblock the Notifications