പ്രണയം നടിച്ച് ഹോട്ടലിലേക്ക് വിളിച്ചു;മദ്യം നല്കി പതിനഞ്ചുകാരിയെ കാമുകനും കൂട്ടുകാരും പീഡിപ്പിച്ചു
മദ്യം നല്കി മയക്കിയ ശേഷമാണ് കാമുകനും കൂട്ടുകാരും പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
ദില്ലി: പ്രണയം നടിച്ച് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മദ്യം നല്കിയ ശേഷം പതിനഞ്ച് വയസുകാരിയെ കാമുകനും കൂട്ടുകാരായ ആറ് പേരും ചേര്‍ന്ന് പീഡിപ്പിച്ചു.
ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് നവംബര്‍ 4, വെള്ളിയാഴ്ച രാത്രിയായിരുന്നു പീഡനം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ റെഹാന് അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

റെഹാനും പെണ്‍കുട്ടിയും തമ്മില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് സിനിമ കാണാനായി റെഹാന് പെണ്‍കുട്ടിയെ ക്ഷണിച്ചു.തുടര്‍ന്ന് ഹോട്ടല്‍ മുറിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയ പെണ്‍കുട്ടിയെ മദ്യം കലര്‍ത്തിയ പാനീയം നല്കി മയക്കിയതിന് ശേഷമാണ് കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ മയക്കി കിടത്തിയതിന് ശേഷമാണ് റെഹാന് കൂട്ടുകാരെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. ആദ്യം റെഹാനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീന്നീട് കൂട്ടുകാരായ ആറ് പേരും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. നവംബര്‍ 5, ശനിയാഴ്ചയാണ് പെണ്‍കുട്ടിയും രക്ഷിതാക്കളും പോലീസില്‍ പരാതിപ്പെടുന്നത്.
പെണ്‍കുട്ടിയുടെ കാമുകനായ റെഹാന്, മോഷണം, മാല പൊട്ടിക്കല്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു മൂന്നു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications