പതഞ്ജലി ജീവനക്കാരിയെ വെടിവെച്ച് കൊന്നു: പിന്നില്‍ പ്രണയ നൈരാശ്യം
ഗുഡ്ഗാവ്: പതഞ്ജലി ജീവനക്കാരിയെ വെടിവെച്ചു കൊലപ്പെടുത്തി. ഗുരുഗ്രാമിലെ തിരക്കേറിയ പാം ലിഹാര്‍ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. വെടിയേറ്റ് മരിച്ചത് ഗുന്‍ജന്‍ എന്ന 18കാരിയാണെന്നും പതഞ്ജലി സ്റ്റോറിലെ ജീവനക്കാരിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ചൗമ ഗ്രാമ നിവാസിയായ പവന്‍ കുമാറാണ് പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് പെണ്‍കുട്ടിയ്‌ക്കെതിരെ വെടിയുതിര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി. ജോലി സമയം കഴിഞ്ഞതിന് ശേഷമായിരുന്നു സംഭവം.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവമെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഉടന്‍ തന്നെ പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 28കാരനായ യുവാവ് നേരത്തെ പലതവണ മകളെ അപമാനിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിയില്‍ കേസെടുത്ത പോലീസ് പ്രതിയെ കണ്ടെത്തുന്നതിന് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. പ്രതേക സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തുന്നതെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.












Click it and Unblock the Notifications