കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൊലപാതകം; പോലീസിനെതിരെ പ്രതിഷേധവുമായി ആംആദ്മി

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ആനന്ദ് പര്‍ബതില്‍ പത്തൊമ്പത്കാരിയെ യുവാക്കള്‍ കുത്തി കൊന്ന സംഭവത്തില്‍ പോലീസിനെതിരെ പ്രതിഷേധവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. സംഭവത്തില്‍ ദില്ലി പോലീസ് കമ്മീഷണറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു എഎപി യുവജന വിഭാഗം പോലീസ് ആസ്ഥാന മന്ദിരത്ത് പ്രതിഷേധം നടത്തിയത്. നാളെ ദില്ലി പോലീസ് ബി എസ് ബസ്സി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി കൂടി കാഴ്ച നടത്തും.

ദില്ലിയില്‍ പെണ്‍ക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് എഎപി പാര്‍ട്ടി യുവജന വിഭാഗം പ്രതിഷേധം നടത്തിയത്. പെണ്‍ക്കുട്ടിയുടെ മരണത്തില്‍ പോലീസിന്റെ വീഴ്ച പ്രകടമാണെന്നും, ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസ് കമ്മീഷണര്‍ രാജി വെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

aapparty

ആംആദ്മി പാര്‍ട്ടി യുവജന വിഭാഗം പാര്‍ട്ടി അദ്ധ്യക്ഷനെയും മറ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ ബിഎസ് ബസ്സി വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അയല്‍വാസികളുടെ മോശം പരമാര്‍മശത്തിനെതിരെ പ്രതികരിച്ചതിന് ആനന്ദ് പര്‍ബത് സ്വതേശിയായ മീനാക്ഷി എന്ന പെണ്‍ക്കുട്ടിയെ യുവാക്കള്‍ ചേര്‍ന്ന് കുത്തി കൊന്നത്.

English summary
The Aam Aadmni Party held a protest against Delhi Police on Sunday, holding it responsible for stabbing of a 19-year-old girl in Anand Parbat locality three days back, saying it has failed to provide security for women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X