വോളിബോള്‍ താരമായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി
കൊല്‍ക്കത്ത: വോളിബോള്‍ താരമായിരുന്ന 14 കാരി പെണ്‍കുട്ടിയെ പട്ടാപകല്‍ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കൊല്‍ക്കത്തിയിലെ ബരാസതില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
വോളിബോള്‍ താരമായ സംഗീത ഐക്കിനെ സുബ്രത് സിംഗ് എന്ന യുവാവ് ക്രൂരമായ വെട്ടികൊലപ്പെടുത്തുകയായിരുന്നു.ഗ്രൗണ്ടില്‍ പ്രാക്ടീസ് ചെയ്തിരുന്ന പെണ്‍കുട്ടിയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു ഇയാള്‍.

ഗ്രൗണ്ടിലേക്ക് ഓടി വരുന്ന യുവാവിനെ കണ്ട കോച്ച് തടുക്കാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടി ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് കത്തി ഉപയോഗിച്ച് ആവര്‍ത്തിച്ച് വെട്ടുകയായിരുന്നു. പിന്നീട് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
ആഴത്തില്‍ മുറിവേറ്റ സംഗീതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications