കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയും സഹോദരിയും അടക്കം 4 പേരെ വെട്ടിക്കൊന്ന് 17 കാരന്‍; ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വെച്ചു

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയെ ഞെട്ടിച്ച് 17 കാരന്റെ കൊലപാതക പരമ്പര. സ്വന്തം അമ്മയും സഹോദരിയും അടക്കം നാല് പേരെ ആണ് 17 കാരന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.

സംഭവത്തിന് ശേഷം നാടുവിട്ട 17 കാരനെ പൊലീസ് സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തു. മുത്തച്ഛന്‍ ( 70 ) അമ്മ ( 32 ) ഇളയ സഹോദരി ( 10 ) ബന്ധുവായ മറ്റൊരു സ്ത്രീ ( 42 ) എന്നിവരെ ആണ് 17-കാരന്‍ വെട്ടിക്കൊന്നത്. സംഭവത്തിന് ശേഷം നാടുവിട്ട കൗമരക്കാരനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. പ്രതി തന്നെ ആണ് മൃതദേഹങ്ങള്‍ വീടിന് അടുത്ത കിണറ്റില്‍ കൊണ്ടുപോയി തള്ളിയത്.

1

കൊലപാതകത്തിന് പിന്നിലെ കാരണം എന്താണ് എന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണ് എന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന നാല് പേരെയും കോടാലി കൊണ്ട് 17 കാരന്‍ വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് ധലായ് സീനിയര്‍ പൊലീസ് ഓഫീസര്‍ ഡോ. രമേഷ് ചന്ദ്ര യാദവ് പറയുന്നത്.

മറ്റ് പാര്‍ട്ടികളിലുള്ളവര്‍ക്കും 'സീറ്റ്', നിഷ്പക്ഷരേയും ലക്ഷ്യം; ബിജെപിയുടെ കേരള പദ്ധതി ഇങ്ങനെമറ്റ് പാര്‍ട്ടികളിലുള്ളവര്‍ക്കും 'സീറ്റ്', നിഷ്പക്ഷരേയും ലക്ഷ്യം; ബിജെപിയുടെ കേരള പദ്ധതി ഇങ്ങനെ

2

നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഈ സമയം ഉച്ചത്തില്‍ പാട്ടും വെച്ചിരുന്നു. ബസ് കണ്ടക്ടറായ അച്ഛന്‍ രാത്രി വീട്ടില്‍ എത്തിയപ്പോള്‍ ആണ് സംഭവം പുറത്തറിയുന്നത്. വീടിന് ഉള്ളില്‍ രക്തം തളം കെട്ടി കിടക്കുന്നത് കണ്ട ഇദ്ദേഹം അയല്‍വാസികളേയും നാട്ടുകാരേയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍

3

അതേസമയം പ്രതി ടെലിവിഷന് അടിമയാണ് എന്നും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഷോകള്‍ ആസ്വദിച്ചിരുന്നതായും ആണ് അയല്‍വാസികള്‍ പറയുന്നത്. പ്രതി ലഹരിക്ക് അടിമയാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

ചുരത്തിയത് സ്‌നേഹവും കരുതലും; ഏഴ് മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കി യുവതി, റെക്കോഡ്ചുരത്തിയത് സ്‌നേഹവും കരുതലും; ഏഴ് മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കി യുവതി, റെക്കോഡ്

4


കുട്ടിയെ ചോദ്യം ചെയ്തു വരികയാണ് എന്നും മറ്റാര്‍ക്കെങ്കിലും കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് അറിയാന്‍ ശ്രമിക്കുകയാണ് എന്നും ധലായ് സീനിയര്‍ പൊലീസ് ഓഫീസര്‍ ഡോ. രമേഷ് പറഞ്ഞു.

English summary
teenage boy killed four members of his family include mother and sister in Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X