• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശമ്പളം തരാന്‍ ആവശ്യപ്പെട്ടു... ജോലിക്കാരിയെ വെട്ടിനുറുക്കി, 16കാരിയെ മൂന്നു കഷണമാക്കി ഓടയില്‍ തള്ളി!

ദില്ലി: ശമ്പളം ചോദിച്ചതിന് 16കാരിയായ ജോലിക്കാരിയെ വെട്ടിനുറുക്കി കഷണമാക്കി ഓടയില്‍ തള്ളി. ദില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് ജോലിക്കായി ദില്ലിയിലെത്തിയ പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. അതേസമയം പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ പോലും കേള്‍ക്കാത്ത സംഭവമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു. കൊല നടത്തിയയാള്‍ പെണ്‍കുട്ടിക്ക് ദില്ലിയില്‍ ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ ശമ്പളം ചോദിച്ചത് കൊണ്ട് ഇയാള്‍ക്ക് പ്രകോപനം ഉണ്ടായി എന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ഭാഗങ്ങള്‍ മെയ് നാലിന് സമീപപ്രദേശത്തെ ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട് ഒരു ദിവസം കഴിഞ്ഞതിന് ശേഷമാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.

അതേസമയം പ്രതിയെ പിടിക്കാനായി ഗംഭീര പരിശോധനയും അന്വേഷണവുമാണ് പോലീസ് നടത്തിയത്. മിയാന്‍വാലി നഗറിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ആദ്യം പരിശോധിച്ചത്. സമീപപ്രദേശത്തെ 200 വീടുകളും പോലീസ് പരിശോധിച്ചു. എന്നിട്ടും ഈ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നില്ല. ഈ മേഖലയില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഇവിടെ താമസിച്ചിരുന്നവര്‍ പറഞ്ഞിരുന്നു. കൊലനടന്ന ആ സമയത്ത് തന്നെയാണ് ഈ പെണ്‍കുട്ടിയെയും കാണാനില്ലെന്ന് മനസിലായതെന്ന് അയല്‍വാസികള്‍ മനസിലാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ജോലി ശരിയാക്കി നല്‍കിയയാളുടെ വീട്ടില് പോലീസ് പരിശോധന നടത്തി.

എന്നാല്‍ ഇയാള്‍ അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ദില്ലിയില്‍ വാടകയ്ക്കുന്ന താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ജീത്ത് കര്‍കേത എന്നാണ് ഇയാളുടെ പേര്. രണ്ടു പേരുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി ഓടയില്‍ തള്ളിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഒപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. ജാര്‍ഖണ്ഡില്‍ നിന്ന് ദരിദ്രരായ പെണ്‍കുട്ടികളെ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് ഇത്തരത്തില്‍ കൊണ്ടുവരാറുണ്ടെന്ന് മഞ്ജീത്ത് പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടി മൂന്നുവര്‍ഷം മുമ്പാണ് ദില്ലിയിലെത്തിച്ചത്. ഈ കുട്ടിയുടെ ശമ്പളം ഇയാളാണ് വാങ്ങിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ഒരു രൂപ പോലും നല്‍കിയിരുന്നില്ല. അടുത്തിടെ പെണ്‍കുട്ടി ജോലി ഉപേക്ഷിച്ച് മഞ്ജീത്തിനോട് ശമ്പളം ആവശ്യപ്പെട്ടതോടെയാണ് ഇവരെ കൊന്നതെന്ന് മഞ്ജീത്ത് പറഞ്ഞു.

തുറന്ന പിന്തുണയല്ല...സഹകരണം ഇങ്ങോട്ടും വേണം!! നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്!!

യെദ്യൂരപ്പയ്ക്ക് അദ്വാനിയുടെ വിധി!! ഒടുവിലെ മുഖ്യമന്ത്രി പദവി രാഷ്ട്രീയ ഭാവിക്ക് കളങ്കമെന്ന്

English summary
Teenage domestic help chopped into pieces for demanding salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more