Get Updates
Get notified of breaking news, exclusive insights, and must-see stories!

18കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു; ക്വാറന്റൈനില്‍ കഴിയുന്നവരും പ്രതികള്‍

പട്‌ന: ബിഹാറില്‍ 18കാരിയെ ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളും പ്രതികള്‍. രണ്ടു തൊഴിയാളികളും മറ്റു അഞ്ചു പേരും ചേര്‍ന്നാണ് ക്രൂര കൃത്യം ചെയ്തത്. റോഹ്തസ് ജില്ലയിലെ ജോഗാനി വില്ലേജിലാണ് സംഭവം. പ്രദേശത്തെ സ്‌കൂള്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ കഴിയുന്ന ചഞ്ചല്‍, സുരേഷ് എന്നീ കുടിയേറ്റ തൊഴിലാളികളായ രണ്ടു പേരാണ് പ്രതികള്‍. ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ ഗ്രാമത്തിലെ യുവാക്കളാണ്.

ra

ബലാല്‍സംഗം ചെയ്യാന്‍ വേണ്ടി കുടിയേറ്റ തൊഴിലാളികള്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുവരികയായിരുന്നു. യുവതിയെ സാസാറാം സദര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. പ്രായ പരിശോധന റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

യുവതി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ വേളയില്‍ യുവാക്കള്‍ പിടികൂടുകയായിരുന്നു. അരവിന്ദ് യാദവ് എന്ന പ്രതി പെണ്‍കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളാണ് കുടിയേറ്റ തൊഴിലാളികളെയും മറ്റു പ്രതികളെയും വിളിച്ചുവരുത്തിയത്. ബലാല്‍സംഗം ചെയ്യുന്ന വീഡിയോയും ചിത്രകളും പ്രതികള്‍ മൊബൈല്‍ പകര്‍ത്തി. പുറത്ത് പറഞ്ഞാല്‍ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ സംഭവം യുവതി വീട്ടുകാരെ അറിയിച്ചതോടെയാണ് കേസായത്. എങ്ങനെയാണ് കുടിയേറ്റ തൊഴിലാളികള്‍ ക്വാറന്റൈന്‍ കേന്ദ്രം വിട്ട് പുറത്തുവന്നത് എന്ന് പോലീസ് പറയുന്നില്ല. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മതിയായ സുരക്ഷയില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മാത്രമല്ല, ക്വാറന്റൈന്‍ കേന്ദ്രത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് കൊറോണ രോഗ വ്യാപനത്തിന് കാരണമാകുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+