യുപിയിൽ വീണ്ടും ക്രൂര പീഡനം, കൗമാരക്കാരിയെ പീഡിപ്പിച്ച് സിഗരറ്റ് കുറ്റി കൊണ്ട് ശരീരം പൊള്ളിച്ചു!
ഖോരഗ്പൂര്‍: ഉത്തര്‍ പ്രദേശിലെ ഖേരി ജില്ലയില്‍ 13കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പേ മറ്റൊരു പീഡന വാര്‍ത്ത കൂടി. ഉത്തര്‍ പ്രദേശിലെ തന്നെ ഖോരഗ്പൂരിലാണ് കൗമാരക്കാരിയായ പെണ്‍കുട്ടിയെ രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരം അക്രമികള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍ പിറ്റേ ദിവസമാണ് മകളെ ഇഷ്ടിക നിര്‍മ്മാണ തൊഴിലാളികളായ മാതാപിതാക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Recommended Video
പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ഖോരഗ്പൂരിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ശരീരത്തിലുളള പൊളളിയ പാടുകള്‍ സിഗറ്റ് കൊണ്ടുളളതാണോ എന്ന് ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നും പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. പീഡനം, പോക്സോ അടക്കമുളള വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിപുല്‍ ശ്രീവാസ്തവ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.
അര്ജുന്, ചോട്ടു എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരിക്കുന്നത്. അര്ജുന് സംഭവ സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുക ആളാണ്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത് എന്ന് അമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വെള്ളം ശേഖരിക്കുന്നതിന് വേണ്ടി ഗ്രാമത്തിലെ പൈപ്പിന് സമീപത്തേക്ക് പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ തിരികെ വന്നില്ല.
വീട്ടുകാര്‍ രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ച 5 മണിക്കാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ അവര്‍ പീഡിപ്പിച്ചതായും സിഗറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചതായും മകള്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ശനിയാഴ്ചയാണ് ഖേരി ജില്ലയില്‍ 13കാരിലെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും നാക്ക് അറുത്ത് മാറ്റുകയും ചെയ്തിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications